HOME
DETAILS
MAL
കിടപ്പ് രോഗികളുടെ സംഗമം നടത്തി
backup
September 09 2016 | 18:09 PM
മാനന്തവാടി: ഫ്രണ്ട്സ് ഓഫ് പാലിയേറ്റിവിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികളുടെ സംഗമവും ഓണക്കിറ്റ് വിതരണവും നടത്തി. ചടങ്ങില്‍ 82 ഓളം കിടപ്പ് രോഗികള്‍ പങ്കെടുത്തു.
ജില്ലാ ആശുപത്രി കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, സെന്റ് ജോണ്‍സ് ആംബുലന്‍സ്, ആംആദ്മി സൊസൈറ്റി കുവൈത്ത്, ഡബ്ല്യു.എം.ഒ ബാഫഖി ഹോം, ആംബുലന്‍സ് ഡ്രൈവേഴ്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സംഗമം.
സംഗമത്തിന് എത്തിയ മുഴുവന്‍ രോഗികള്‍ക്കും ഓണക്കിറ്റും ഓണകോടിയും വിതരണം ചെയ്തു.
ഓണക്കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് നിര്‍വഹിച്ചു. സംഗമത്തില്‍ നിരവധി കലാകാരന്മാരും പാലിയേറ്റിവ് പ്രവര്‍ത്തകരും സംബന്ധിച്ചു. എന്‍.എ ഷാജി, ദേവസ്യ ജോസഫ്, ദാമോരന്, സാജന് ജോസഫ്, പി.വി.എസ് മൂസ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."