'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി
ചെന്നെെ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നെെ, തിരുവള്ളൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നെെ, തിരുവള്ളൂർ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന സെമസ്റ്റർ പരീക്ഷകൾ മാറ്റിവച്ചു.
ചെന്നൈയിലെ കനത്ത മഴയെത്തുടർന്ന് ഇന്ന് പുറപ്പെടേണ്ട 6 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. റദ്ദക്കിയവയിൽ കൊച്ചി വിമാനവും ഉൾപ്പെടുന്നു. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദം ആയി. നിലവിൽ ചെന്നൈ തീരത്തിനു 40 കിലോമീറ്റർ കിഴക്കായി തുടരുകയാണ്. ചെന്നൈയിലും സമീപ ജില്ലകളിലും അടുത്ത 24 മണിക്കൂറിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
നിലവിൽ അഞ്ച് ജില്ലകളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപേട്ട് തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ടാണ്. വെല്ലൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
ജില്ലകളിലെ മുന്നറിയിപ്പ്
തേനി, ദിണ്ടിഗൽ, തിരുപ്പൂർ, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, സേലം, നാമക്കൽ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നീലഗിരി, ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാത്രമല്ല പുതുച്ചേരി, കാരക്കല്‍, നീലഗിരി, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളിലായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
heavy rain continues in tamil nadu. the rainfall has caused severe damage in several districts including chennai and thiruvallur. floods have been reported in many areas. schools in chennai and thiruvallur districts have been declared closed tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."