HOME
DETAILS
MAL
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്; 25 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
backup
September 09 2016 | 18:09 PM
മാനന്തവാടി: 2016-17 സാമ്പത്തിക വര്‍ഷത്തെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 25 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 15 സ്പില്‍ ഓവര്‍ പ്രൊജക്ടുകളടക്കം 11 1 പദ്ധതികളാണ് അംഗീകാരത്തിന് സമര്‍പ്പിച്ചത്.മുഴുവന്‍ പ്രൊജക്ടുകള്‍ക്കും അംഗീകാരം നേടാനായി. ഭവന നിര്‍മാണത്തിനാണ് ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്.
പട്ടിക വര്‍ഗക്കാര്‍ക്ക് 500, പട്ടികജാതി 11, പിന്നോക്ക വിഭാഗം 55 ഉള്‍പ്പെടെ 566 വീടുകളാണ് നിര്‍മിക്കുക. കേന്ദ്ര സംസ്ഥാന ത്രിതല പഞ്ചായത്ത് വിഹിതങ്ങളടക്കം 18.82 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഉല്പാദന മേഖല ഒരുകോടി, പശ്ചാത്തല മേഖല 2.25 കോടി, ക്ഷീരകര്‍ഷക ബോണസ് 13.23 ലക്ഷം, ആരോഗ്യം രണ്ടു കോടി എന്നിങ്ങനെയാണ് പദ്ധതി വിഹിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."