കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ
കുവൈത്ത് സിറ്റി: രാജ്യത്ത് ലൈസന്‍സില്ലാതെ വിദേശ കറന്‍സികള്‍ വിനിമയം ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്ത് സാമ്പത്തിക ക്രയവിക്രയങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ നിയമത്തിന് അംഗീകാരം നല്‍കി. പുതിയ നിയമപ്രകാരം, അംഗീകാരമില്ലാതെ കറന്‍സി കൈമാറ്റം ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തടവും വലിയ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും.
പുതിയ പിഴ ശിക്ഷകള്‍ ഇപ്രകാരം:
* പൊതുജനങ്ങള്‍ക്ക്: ലൈസന്‍സില്ലാതെ കുവൈത്തി ദിനാറോ മറ്റ് വിദേശ കറന്‍സികളോ വാങ്ങുകയോ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും ആറ് മാസം വരെ തടവും ഒപ്പം 3,000 ദിനാര്‍ (ഏകദേശം 8,10,000 രൂപ) വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളും ഒന്നിച്ചും ലഭിക്കും.
* കടകള്‍ക്കും കമ്പനികള്‍ക്കും: ലൈസന്‍സില്ലാത്ത എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ നിയമ സ്ഥാപനത്തിന് 5,000 മുതല്‍ 20,000 ദിനാര്‍ വരെ പിഴയും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സ്ഥാപനമോ അതിന്റെ ശാഖകളോ അടച്ചുപൂട്ടുകയും ചെയ്യും.
ഇടപാടിന് ഉപയോഗിച്ച കറന്‍സി പിടിച്ചെടുക്കല്‍, ഉപയോഗിച്ച ഏതെങ്കിലും ഉപകരണങ്ങള്‍/ഗാഡ്‌ജെറ്റുകള്‍ പിടിച്ചെടുക്കല്‍, ഔദ്യോഗിക ഗസറ്റില്‍ ശിക്ഷാവിധി പ്രസിദ്ധീകരിക്കല്‍ എന്നിവയും ഇതോടൊപ്പം ഉണ്ടാകും.
ഈ അനുച്ഛേദത്തിന് കീഴില്‍ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവാദിയായിരിക്കും.
യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷരീദാ അല്‍ മൗഷര്‍ജിയാണ് മന്ത്രിസഭയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന പ്രസ്താവന പുറത്തിറക്കിയത്. കരട് നിയമം കൂടുതല്‍ നടപടികള്‍ക്കായി അമീറിന് സമര്‍പ്പിച്ചിരിക്കുകയാണ്.
The Cabinet, chaired by Sheikh Ahmed Al-Abdullah, Prime Minister, held its weekly meeting yesterday at Bayan Palace and approved a series of key decrees and legislative proposals aimed at strengthening national security, regulating commercial activities, and enhancing Kuwait’s pharmaceutical security system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."