അബ്ശിര്‍ അപ്‌ഡേറ്റ്‌സ്: സൗദിയില്‍ നാളെ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും
റിയാദ്: സൗദി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ചില സേവനങ്ങള്‍ നാളെ (ഡിസംബര്‍ 5) തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ നല്‍കുന്ന അബ്ശിര്‍ പ്ലാറ്റ്‌ഫോം (absher platform) ആണ് ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്‌ഫോമില്‍ നടത്താനിരിക്കുന്ന അപ്‌ഡേറ്റ്‌സുകളുടെ ഭാഗമായാണ് സേവനങ്ങള്‍ക്ക് തടസ്സംവരിക. വെളളിയാഴ്ച പുലര്‍ച്ചെ 12 മുതല്‍ ഉച്ചക്ക് 12 വരെയാണ് അപ്‌ഡേറ്റ്‌സ് നടക്കുന്നത്. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നവീകരണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അബ്ശിര്‍ അറിയിച്ചു.
ഫാമിലി വിസ പുതുക്കല്‍, റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടിക്കല്‍, ഇഖാമ പുതുക്കല്‍, പ്രൊഫഷന്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം തുടങ്ങിയ നിര്‍ണായക സേവനങ്ങള്‍ ഈ സമയത്ത് ലഭിക്കില്ല. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഇന്ന് തന്നെ അത് ഉപയോഗിക്കണമെന്ന് അബ്ശിര്‍ അറിയിച്ചു.
Absher announces scheduled updates to some of its service systems on Friday, 5 December 2025. Please complete any transactions or required services before the updates begin.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."