വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്
ഷാര്‍ജ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ പതിച്ച സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്ന് ഷാര്‍ജ പൊലിസ്. ഇത്തവണ യുഎഇയുടെ 54ാം ഈദ് ഇല്‍ ഇത്തിഹാദ് ആണ് കഴിഞ്ഞത്. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ട്രാഫിക്ക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് 106 വാഹനങ്ങളും 9 മോട്ടോര്‍ ബൈക്കുകളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തുടര്‍ന്ന് ദേശീയ ദിനാഘോഷങ്ങളുടെ സമയപരിധി കഴിഞ്ഞിട്ടും സ്റ്റിക്കറുകള്‍ പതിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് ഷാര്‍ജ പൊലിസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. കൂടാതെ അമിത ശബ്ദമുണ്ടാക്കുക, മറ്റുളളവരുടെ സ്യകാര്യതയിലേക്കുളള കടന്നുകയറ്റം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയവയാണ് പ്രധാന ലംഘനങ്ങള്‍. സാധുവായ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചവരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈദ് ഇല്‍ ഇത്തിഹാദിന്റെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ വന്‍ തിരക്കാണ് വാഹന ഡിസൈന്‍ കസ്റ്റമേഷന്‍ ഷോപ്പുകളില്‍ അനുഭവപ്പെട്ടത്. എന്നാല്‍ ഇത്തവണ കൂടുതല്‍ ലളിതവും ആഘര്‍ഷകവുമായ ഡിസൈനുകളാണ് താമസക്കാര്‍ തിരഞ്ഞെടുത്തതെന്ന് സ്റ്റിക്കര്‍ ഡെക്കറേറ്റര്‍മാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.
Sharjah Police have appealed to motorists to remove national day stickers from their vehicles, following numerous traffic violations reported during the 54th Eid Al Etihad celebrations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."