HOME
DETAILS

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

  
December 05, 2025 | 5:23 AM

rbi-reduces-repo-rate-home-loan-car-loan-emi-benefits

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിക്കാതെ റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 25 ബിപിഎസാണ് കുറച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് റിപ്പോ 5.25 ശതമാനത്തിലേക്ക് കുറച്ചത്. പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആര്‍ബിഐ പലിശ നിരക്ക് കുറച്ചത്.

റിപ്പോ നിരക്ക് കുറഞ്ഞതിനാല്‍ അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവോ(ഇ.എം.ഐ) തിരിച്ചടവു കാലയവോ കുറയാന്‍ സാധ്യതയുണ്ട്. 

പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്ത് ജൂണില്‍ എം.പി.സി നേരത്തെ പ്രധാന വായ്പാ നിരക്ക് 6% ല്‍ നിന്ന് 5.5% ആയി കുറച്ചിരുന്നു.

പ്രധാന തീരുമാനങ്ങള്‍

റിപ്പോ നിരക്കിന് പുറമേ, എംപിസി സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) 5% ആയും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) 5.5% ആയും ക്രമീകരിച്ചു.

ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് (ഒഎംഒ) ലേലത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങാനും തീരുമാനമെടുത്തിട്ടുണ്ട്.

 

RBI cuts repo rate by 0.25% to 5.25%. Home, car and personal loan EMIs likely to fall. Know who benefits from the latest monetary policy decisions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  2 hours ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  3 hours ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  3 hours ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  4 hours ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  4 hours ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  4 hours ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  4 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  5 hours ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  5 hours ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  5 hours ago