HOME
DETAILS

ജയന്റ് വീല്‍ അപകടം: രണ്ടുപേര്‍ക്കെതിരേ നരഹത്യക്ക് കേസ്

  
backup
September 09 2016 | 19:09 PM

%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

പത്തനംതിട്ട: ചിറ്റാറില്‍ അഞ്ചു വയസുകാരന്‍ ജയന്റ് വീലില്‍നിന്ന് വീണു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ നരഹത്യക്ക് കേസ്. കാര്‍ണിവല്‍ സംഘടിപ്പിച്ച ഗ്രീന്‍ ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്.
അതിനിടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത് പഞ്ചായത്തിന്റെയോ അഗ്നിശമന സേനയുടെയോ അനുമതിയില്ലാതെയാണെന്ന് ചിറ്റാര്‍ പൊലിസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതോടെ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാര്‍ണിവല്‍ തുടങ്ങിയത്. എന്നാല്‍ തങ്ങളുടെ മൂക്കിനുതാഴെ നടന്ന കാര്‍ണിവലിനെപ്പറ്റി പൊലിസ് യാതൊരുവിധ അന്വേഷണവും നടത്തിയിരുന്നില്ല. പരാതി കിട്ടിയില്ലെന്നാണ് ഇതിന് പൊലിസ് നല്‍കുന്ന വിശദീകരണം.
അന്തിമ അനുമതി നല്‍കേണ്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാല്‍, നികുതിവാങ്ങി അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നതായി ഒരു വിഭാഗം പറയുന്നു.ഇവരുടെ പക്കല്‍നിന്ന് വിനോദ നികുതി ഈടാക്കുക മാത്രമേ പഞ്ചായത്ത് ചെയ്തിട്ടുള്ളൂവെന്ന് ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരെ ചോദ്യം ചെയ്തപ്പോള്‍ പൊലിസിന് വ്യക്തമായി. മറ്റ് അനുമതികള്‍ നല്‍കാതെ വിനോദ നികുതി പിരിച്ചതിന് പഞ്ചായത്ത് അധികൃതര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
അഗ്നിശമനസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ശുപാര്‍ശക്കത്തു മാത്രമാണ് നടത്തിപ്പുകാര്‍ സമ്പാദിച്ചത്. അനുമതി സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. ജയന്റ് വീലടക്കമുള്ള ഉപകരണങ്ങള്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. യന്ത്രം ഉറപ്പിച്ച സ്ഥലത്തെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു. ഞായറാഴ്ചത്തെ ദാരുണ സംഭവത്തെ തുടര്‍ന്ന് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അനുമതികള്‍ ഇല്ലാതെയും നടത്തുന്ന കാര്‍ണിവലുകള്‍ നിര്‍ത്തിവയ്പ്പിക്കാനും ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കി.
ചിറ്റാര്‍ കുളത്തിങ്കല്‍ സജി-ബിന്ദു ദമ്പതികളുടെ മകന്‍ അലനാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. 30 അടി മുകളില്‍ നിന്നാണ് അലന്‍ വീണത്. സഹോദരി പ്രിയങ്ക(15)യ്ക്കും ഗുരുതര പരുക്കേറ്റിരുന്നു. മാതാപിതാക്കളുടെ മുന്നിലേക്കാണ് ഇവര്‍ തെറിച്ചുവീണത്. അലന്റെ മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago