തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിതരണ സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യ നഗറിലെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
തിരുവനന്തപുരം ജില്ലയിൽ 09/12/2025 ന് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 08/12/2025 തീയതി പോളിംഗ് സാമഗ്രികളുടെ വിതരണവും, 13/12/2025 തീയതി വോട്ടെണ്ണൽ നടപടികളും നടക്കുന്നതാണ്. പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്ക് 08/12/2025, 13/12/2025 എന്നീ തീയതികളിൽ പ്രവർത്തിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും നിശ്ചയിച്ചിട്ടുള്ള സ്വീകരണ വിതരണ കേന്ദ്രങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 08/12/2025 (തിങ്കളാഴ്‌ച) യും, വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 13/12/2025 (ശനിയാഴ്‌ച) യും ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."