HOME
DETAILS

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

  
December 08, 2025 | 4:52 AM

Former Indian cricketer murali vijayan praises ms dhoni

ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുരളി വിജയ്. ധോണി ഒരു തലമുറയിൽ ഒരിക്കൽ മാത്രം കണ്ടുവരുന്ന താരമാണെന്നാണ് മുരളി വിജയ് പറഞ്ഞത്. 2007 ടി-20 ലോകകപ്പ് ഫൈനലിൽ ജോഗീന്ദർ ശർമയ്ക്ക് ഓവർ നൽകിയ ധോണിയുടെ തീരുമാനമാണ് ലോകകപ്പ് നേടാൻ സഹായിച്ചതെന്നും മുരളി വിജയ് വ്യക്തമാക്കി. തരുവാർ കോഹ്‌ലിയുടെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''ധോണി ഒരു തലമുറയിൽ ഒരിക്കൽ മാത്രം കണ്ടുവരുന്ന ക്രിക്കറ്റ് താരമാണ്. അദ്ദേഹം തികച്ചും അവിശ്വസനീയമാണ്. അദ്ദേഹം കളിക്കളത്തിൽ ചെയ്യുന്ന കാര്യങ്ങൾ പകർത്താനായി ആർക്കും തന്നെ സാധിക്കില്ല. അദ്ദേഹത്തിന്റെ കരുത്ത്, മത്സരങ്ങൾ നിയന്ത്രിച്ച രീതി, സിക്‌സറുകൾ നേടാനുള്ള കഴിവ് ഇതെല്ലം ചുരുക്കം ചില താരങ്ങൾക്ക്ക് മാത്രം കഴിയുന്നതാണ്. 2007ലെ ഫൈനലിൽ അവസാന ഓവർ ജോഗീന്ദർ ശർമയ്ക്ക് നൽകിയത് യുക്തിസഹമായി തോന്നിയിരിക്കില്ല.  ഹർഭജൻ സിങ്ങിന് ഒരു ഓവർ ബാക്കിയുള്ളപ്പോൾ അദ്ദേഹം ആ ധീരമായ നീക്കം നമുക്ക് ലോകകപ്പ് നേടിത്തന്നു. അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നാമെല്ലാവരും അഭിമാനിക്കണം'' മുരളി വിജയ് പറഞ്ഞു. 

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ കീഴിൽ കളിച്ചതിന്റെ അനുഭവത്തെക്കുറിച്ചും മുരളി വിജയ് സംസാരിച്ചു. 

''എംഎസ് ഞങ്ങൾക്ക് ഒരുപാട് റോളുകൾ നൽകി. എനിക്ക് അത് റൺസ് നേടുന്നതിനെകുറിച്ചാണ്. അല്ലെങ്കിൽ ഞാൻ ടീമിൽ നിന്നും പുറത്താവുമായിരുന്നു. മാത്യു ഹെയ്ഡൻ, മുത്തയ്യ മുരളീധരൻ എന്നീ ഇതിഹാസങ്ങൾക്കൊപ്പം കളിക്കുന്നത് വലിയ അവസരമായിരുന്നു. തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ടീമിന്റെ ഭാഗമായത് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു'' മുരളി വിജയ് കൂട്ടിച്ചേർത്തു. 

Former Indian cricketer Murali Vijay has praised Indian legend MS Dhoni. Murali Vijay said that Dhoni is a once-in-a-generation player. Murali Vijay also said that Dhoni's decision to give the over to Joginder Sharma in the 2007 T20 World Cup final helped India win the World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  2 hours ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  2 hours ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  2 hours ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  2 hours ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 hours ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  2 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  3 hours ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  3 hours ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  3 hours ago