'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ
തിരുവനന്തപുരം: ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കുട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന അതിജീവിതയുടെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
മൊഴിയിലെ പ്രധാന വിവരങ്ങൾ
വിവാഹവാഗ്ദാനം നൽകിയാണ് രാഹുൽ താനുമായി ബന്ധം സ്ഥാപിച്ചതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.സംസാരിക്കാനെന്നു പറഞ്ഞാണ് യുവതിയെ തിരുവനന്തപുരത്തെ ഹോംസ്‌റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയത്.ശരീരമാകെ മുറിവേൽപ്പിച്ചുകൊണ്ടുള്ള ക്രൂരമായ ലൈംഗികാതിക്രമമാണ് നടന്നത്.പീഡനസമയത്ത് രാഹുൽ തുടർച്ചയായി "ഐ വാണ്ടഡ് ടു റേപ്പ് യു" എന്ന് പറഞ്ഞിരുന്നു.ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു.
മാനസിക പീഡനം:
ലൈംഗികാതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് രാഹുൽ അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്നുപോയ യുവതിയുമായി വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു.
ഭീഷണിപ്പെടുത്തൽ:
ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു.വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു."നമുക്ക് ഒരു കുഞ്ഞു വേണം" എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു.രാഹുലിനെ ഭയമുണ്ടെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അതിജീവിത അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രോസിക്യൂട്ടർ സീൽ വച്ച കവറിലാണ് ഈ മൊഴി കോടതിയിൽ സമർപ്പിച്ചത്.
കോടതി നടപടികൾ
ക്രൂരമായ പീഡനം നടന്ന സാഹചര്യത്തിൽ, അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.കേസിൽ അറസ്‌റ്റ് തടഞ്ഞ് താൽക്കാലിക ഉത്തരവിറക്കണമെന്ന രാഹുൽ മാങ്കുട്ടത്തിലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ഒളിവിലും അന്വേഷണത്തിലും
മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആദ്യ കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ അറസ്‌റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ഹർജി അടുത്ത തവണ പരിഗണിക്കുന്ന ഡിസംബർ 15 വരെയാണ് ഈ താൽക്കാലിക ഉത്തരവ്.
പുതിയ അന്വേഷണ സംഘം: ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ഒളിവിൽപോയ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയെ കണ്ടെത്താൻ പൊലിസ് പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽനിന്ന് വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തിയ ആദ്യസംഘം കർണാടകയിൽനിന്നു തിരിച്ചെത്തി. പുതിയ സംഘം ഉടൻ തന്നെ അവിടേക്ക് തിരിക്കും. രാഹുൽ കഴിഞ്ഞ മാസം 27നാണ് ഒളിവിൽ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."