HOME
DETAILS

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

  
Web Desk
December 08, 2025 | 9:11 AM

timeline of the actress assault case

2017 ഫെബ്രുവരി 17:
രാത്രി 9 മണി, കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ നടി ക്രൂരമായ പീഡനത്തിന് ഇരയായി.

ഫെബ്രുവരി 18:
പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായി. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി. കേസ് അന്വേഷിക്കാന്‍ ഉത്തരമേഖലാ ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

ഫെബ്രുവരി 19:
ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ പിടിയില്‍. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ദിലീപും പങ്കെടുത്തു

ഫെബ്രുവരി 20:
പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടു നിന്നു പിടികൂടി.

ഫെബ്രുവരി 23:
പൊലിസിനെ വെട്ടിച്ച് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും ബലം പ്രയോഗിച്ചു പൊലിസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് മൂന്ന്:
ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നു പൊലിസ്.

ഏപ്രില്‍ 18:
സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം. ആകെ ഏഴു പ്രതികള്‍.

ജൂണ്‍ 25:
ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 28:
ദിലീപ്, നാദിര്‍ഷ എന്നിവരെ ആലുവ പൊലിസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ മൊഴിയെടുത്തു.

ജൂലൈ രണ്ട്:
ദിലിപ് നായകനായ അവസാന ചിത്രം ജോര്‍ജേട്ടന്‍സ് പൂരം ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി തെളിവു ലഭിച്ചു.

ജൂലൈ 10:
ദിലീപ് അറസ്റ്റില്‍

ജൂലൈ 11:
അങ്കമാലി കോടതി ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.

ജൂലൈ 20:
തെളിവുനശിപ്പിച്ചതിനു സുനില്‍കുമാറിന്റെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അറസ്റ്റില്‍.

ഓഗസ്റ്റ് രണ്ട്:
പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് അറസ്റ്റില്‍.

ഓഗസ്റ്റ് 15:
അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ദിലീപിന്റെ അമ്മയുടെ കത്ത്.

സെപ്റ്റംബര്‍ രണ്ട്:
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി.

ഒക്ടോബര്‍ മൂന്ന്:
കര്‍ശന ഉപാധികളോടെ ദിലീപിനു ജാമ്യം.

നവംബര്‍ 15:
അറസ്റ്റിലായ ദിലീപ് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടു കണ്ടതിനെത്തുടര്‍ന്നു വീണ്ടും ചോദ്യം ചെയ്തു.

നവംബര്‍ 21:
ബിസിനസ് ആവശ്യത്തിനു വിദേശത്തുപോകാന്‍ ദിലീപിനു ഹൈക്കോടതി അനുമതി.
 
നവംബര്‍ 22:
ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചു.

2018 ജനുവരി: 
കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് അതിജീവിത.

ഫെബ്രുവരി 25:
കേസില്‍ വിചാരണ നടപടികള്‍ക്കായി സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസിനെ
ഹൈക്കോടതി നിയമിച്ചു.

2020 ജനുവരി 30:
കേസില്‍ വിചാരണ ആരംഭിച്ചു, പള്‍സര്‍ സുനിയും ദിലീപുമടക്കമുള്ളവരുടെ വിചാരണ അടച്ചിട്ട കോടതിയില്‍. നടിയെ ആദ്യം വിസ്തരിച്ചു. 22 സാക്ഷികള്‍ കൂറുമാറി.

നവംബര്‍ 20:
വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന നടിയുടെ ഹരജി തള്ളി, പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറി.

2021 മാര്‍ച്ച് 1 : 
വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രിംകോടതി ഉത്തരവ്.

ജുലൈ: 
കൊവിഡ് പ്രശ്നം വിചാരണ സമയം നീട്ടി തരണമെന്ന് സ്പെഷ്യല്‍ ജഡ്ജ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി.

ഡിസംബര്‍ 17:
സുപ്രിംകോടതിയില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു നല്‍കിയ വിടുതല്‍ ഹരജി ദിലീപ് പിന്‍വലിച്ചു.

2021 ഡിസംബറില്‍
ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം.ദിലീപിന്റെ വീട്ടില്‍ സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി.

2022 ജനുവരി 3:
കോടതി അനുമതിയോടെ ദിലീപിനെതിരെ തുടരന്വേഷണം. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.

2022 ജനുവരി 22:
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി

2022 ജുലൈ 18:
കേസില്‍ മൂന്നാം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റു.

2022 ഒക്ടോബര്‍ 22:
തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി കുറ്റപത്രത്തിന്റെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ദിലീപിന്റെ സുഹൃത്ത് ശരത്ത് പ്രതിയായി

2023 മാര്‍ച്ച് 24:
വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി

2023 ഓഗസ്റ്റ്:
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിവീജിത ഹൈക്കോടതിയില്‍.

2023 ഓഗസ്റ്റ് 21:
ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

2023 ഓഗസ്റ്റ്:
അവസാനം എട്ട് മാസം കൂടി നീട്ടി ചോദിച്ച് വിചാരണ കോടതി.

2024 മാര്‍ച്ച് 3:
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന വസ്തുത അന്വേഷണ റിപ്പോര്‍ട്ട്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.

ഡിസംബര്‍ 14, 2024:
രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി നടി

ഡിസംബര്‍ 8.2025
ദിലീപിനെ കുറ്റവിമുക്തനാക്കി. ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍. 

 

a detailed look at the timeline of the high-profile actress assault case, tracing key events from the initial incident to the investigation, trial, and final verdict. the case has remained one of kerala’s most discussed legal battles, involving major revelations and significant courtroom developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  3 hours ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  3 hours ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  3 hours ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  3 hours ago
No Image

കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

crime
  •  4 hours ago
No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  4 hours ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  4 hours ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  4 hours ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  4 hours ago