ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ നിയമം കൊണ്ടു വരുന്നു; ഫോട്ടോ േകാപ്പികള്‍ ആവശ്യപ്പെടുന്നതിനും എടുക്കുന്നതിനും വിലക്ക്
ഡല്‍ഹി : വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ നിയമം കൊണ്ടുവരുന്നു. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നത് തടയാനാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ ആധാര്‍ നിയമപ്രകാരം ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമായതിനാലാണ് നടപടി. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സിഇഒ ഭുവനേഷാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം നല്‍കിയിരിക്കുന്നത്.
ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ അടക്കം പല സ്ഥാപനങ്ങളും വ്യക്തി വിവരം സ്ഥിരീകരിക്കുന്നതിനായി ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികളാണ് ആവശ്യപ്പെടുന്നത്. ആധാര്‍ വിവരങ്ങള്‍ ഇങ്ങനെ ശേഖരിക്കുന്നതിലൂടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് സ്ഥിരമായതോടെയാണ് ഇത് തടയാനുള്ള ലക്ഷ്യമിട്ട് ഒരു പുതിയ സിസ്റ്റം കൊണ്ടുവരുന്നത്.
ആധാര്‍ അധിഷ്ഠിത പരിശോധനകള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും പുതിയ വെരിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യേണ്ടി വരും. ഓഫ്‌ലൈന്‍ വെരിഫിക്കേഷന്‍ തേടുന്ന ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും ഈ നിയമം നിര്‍ബന്ധമാക്കും.
പേപ്പര്‍ അധിഷ്ഠിത ആധാര്‍ പരിശോധന ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ക്യുആര്‍ കോഡ് സ്‌കാനിങ് വഴിയോ പരിശോധന നടത്താനും സംവിധാനമുണ്ടാകും.
മൊബൈല്‍ നമ്പര്‍ ഇനി വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ പുത്തന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ചു.
ഈ സവിശേഷത ആധാര്‍ ആപ്പില്‍ വന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ വേണ്ടിവരില്ല. നാളിതുവരെ ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ അതിന് പകരം ഇനി മൊബൈല്‍ ഫോണ്‍ വഴി നിമിഷ നേരം കൊണ്ട് ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
The Indian government is preparing a new law to prevent the misuse of Aadhaar information, particularly by restricting the storage of photocopies of Aadhaar cards. According to reports, storing Aadhaar photocopies already violates existing regulations, and the move aims to further strengthen data protection. UIDAI CEO Bhuvanesh clarified the need for stricter measures. Many establishments — including hotels and event organizers — currently collect Aadhaar photocopies for identity verification, which increases the risk of data misuse. To counter this, the government will introduce a new verification system requiring all Aadhaar-based verification entities to register and use upgraded digital authentication methods.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."