കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു. അൽറയ് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി ആണ് തകർന്നത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ശുവൈഖ് ഇൻഡസ്ട്രിയൽ, സെർച്ച് ആന്റ് റെസ്‌ക്യൂ, സപ്പോർട്ട് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായി കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് പറഞ്ഞു.
അപകടങ്ങൾ തടയാനും തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാനും നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽഗരീബ് കരാറുകാരെ ഓർമിപ്പിച്ചു.
The Kuwait Fire Force (KFF) said on Tuesday that two construction workers died while on duty in Al-Rai area.The KFF's Public Relations and Media Department Director Brigadier Mohammad Al-Ghareeb revealed in a press statement that the cause of the deaths was a wall collapse at the construction site, adding that the remains of the deceased were handed to the concerened authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."