'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി
ന്യൂഡല്‍ഹി: എച്ച്.ആര്‍.ഡി.എസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എം.പിക്ക്. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങാണ് പുരസ്‌കാരം സമര്‍പ്പിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേസമയം, പുരസ്‌കാരം സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്റെ ഓഫിസ് അറിയിച്ചത്. തരൂരിന്റെയോ ഓഫിസിനെയോ അറിയിക്കാതെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്നും പുരസ്‌കാരത്തെക്കുറിച്ച് തരൂര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും എംപി ഓഫിസ് വ്യക്തമാക്കി.
അവാര്‍ഡിന്റെ സ്വഭാവം, അത് അവതരിപ്പിക്കുന്ന സംഘടനയെ കുറിച്ചോ മറ്റ് സാന്ദര്‍ഭിക വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തതകളുടെ അഭാവത്തില്‍, ഇന്ന് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതോ അവാര്‍ഡ് സ്വീകരിക്കുന്നതോ സംബന്ധിച്ച ചോദ്യം ഉദിക്കുന്നില്ല- തരൂര്‍ എക്‌സില്‍ കുറിച്ചു.
മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നാണ് എനിക്ക് 'വീര്‍ സവര്‍ക്കര്‍ അവാര്‍ഡ്' ലഭിച്ചതായി അറിയാന്‍ കഴിഞ്ഞത്. ഇന്ന് ഡല്‍ഹിയില്‍ വെച്ച് സമ്മാനിക്കാനിരിക്കുന്ന അവാര്‍ഡ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാന്‍ ഇന്നലെ കേരളത്തില്‍ പോയപ്പോഴാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത്.
തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ, ഇത്തരമൊരു അവാര്‍ഡിനെക്കുറിച്ച് എനിക്ക് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും അത് സ്വീകരിക്കാന്‍ ഞാന്‍ സമ്മതിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇന്ന് ഡല്‍ഹിയില്‍, ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ചോദിക്കുന്നത് തുടരുന്നു. അതിനാല്‍, ഈ കാര്യം വ്യക്തമായി വ്യക്തമാക്കുന്നതിനാണ് ഈ പ്രസ്താവന ഇറക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ വിശദമാക്കുന്നു.
I have come to know from media reports that I have been named a recipient of the "Veer Savarkar Award," which is to be presented today in Delhi.
— Shashi Tharoor (@ShashiTharoor) December 10, 2025
I only learned about this announcement yesterday in Kerala, where I had gone to vote in the local self-government elections.
There in…
എന്നാല്‍ പുരസ്‌കാരത്തെക്കുറിച്ചും ശശി തരൂരിനെ അറിയിച്ചിരുന്നുവെന്നും ജൂറി ചെയര്‍മാര്‍ തരൂരിന്റെ വീട്ടില്‍ നേരിട്ട് പോയാണ് അവര്‍ഡിനെക്കുറിച്ച് പറഞ്ഞതെന്നും എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞത്. തന്റെ കൂടെ അവാര്‍ഡ് വാങ്ങുന്നവരുടെ ലിസ്റ്റും തരൂര്‍ ചോദിച്ചു.രണ്ടാമത്തെ ദിവസം അതും തരൂരിന് കൊണ്ടുകൊടുത്തിരുന്നു. ഒരുമാസം മുന്‍പ് തുടങ്ങിയ പരിപാടിയാണ്. പുരസ്‌കാര ചടങ്ങിലേക്ക് വരാമെന്നും തരൂര്‍ സമ്മതിച്ചിരുന്നുവെന്നും അജി പറഞ്ഞു.
അതേസമയം, തരൂര്‍ പുരസ്‌ക്കാരം വാങ്ങുന്നതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
'ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത ആളാണ് സവര്‍ക്കര്‍.തിരുവനന്തപുരത്ത് ബൂത്തില്‍ എത്തി അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.കോണ്‍ഗ്രസില്‍ തുടരും എന്നുള്ളതുകൊണ്ടാണല്ലോ അദ്ദേഹം വന്നത്?'.. കെ.മുരളീധരന്‍ ചോദിച്ചു.
സവര്‍ക്കറുടെ പേരിലുള്ള ഒരു അവാര്‍ഡും ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ലെന്നും ശശി തരൂര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
shashi tharoor responded to the first savarkar award controversy by stating that the question of whether he would accept the award is irrelevant when he does not have accurate information about it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."