HOME
DETAILS

ഇറാനിലെ ജനാധിപത്യം അട്ടിമറിക്കുന്ന അമേരിക്കൻ കഥ

  
March 02, 2026 | 2:12 AM

The American story of subverting democracy in Iran

തെഹ്‌റാൻ: ഇറാനിൽ എപ്പോഴെല്ലാം സ്വതന്ത്രമായി തീരുമാനമെടുക്കുന്ന സർക്കാരുണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം അട്ടിമറിക്കാൻ അമേരിക്കയും ബ്രിട്ടണും ശ്രമിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണയെ ദേശസാൽകരിച്ച മുഹമ്മദ് മുസദ്ദിഖായിരുന്നു ഇറാനിൽ ആദ്യമായി ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി. എണ്ണ ദേശസാൽക്കരണത്തിന്റെ പേരിൽ  ബ്രിട്ടീഷ് -അമേരിക്കൻ സഖ്യമായിരുന്നു ഇതിനുപിന്നിൽ.

1925ൽ ഖാജാർ വംശത്തെ ഔദ്യോഗികമായി പുറത്താക്കി റെസാ ഖാൻ, റെസാ ഷാ പഹ്‍ലവി എന്ന പേരിൽ ഇറാന്റെ ഷായായി സ്വയം പ്രഖ്യാപിച്ചു. ശക്തമായ സൈനിക നിയന്ത്രണം, ക്രൂരമായ അടിച്ചമർത്തലുകൾ, സൈനിക കൂട്ടക്കൊലകൾ, രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ല, മാധ്യമ സ്വതന്ത്ര്യമോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ല. എന്നിങ്ങനെയായിരുന്നു ഭരണം. 1941ൽ, രണ്ടാം ലോകമഹായുദ്ധത്തിനിടെ ബ്രിട്ടനും സോവിയറ്റ് യൂനിയനും ചേർന്ന് റെസാ ഷായെ അധികാരത്തിൽ നിന്ന് നീക്കി. തുടർന്ന് മകൻ മുഹമ്മദ് റെസാ ഷാ പഹ്‍ലവി ഇറാന്റെ ഭരണാധികാരിയായി. 

1951ൽ നടന്ന തെരഞ്ഞെടുപ്പിൽ മൊഹമ്മദ് മുസദ്ദിഖ് ഇറാനിലെ പ്രധാനമന്ത്രിയായി. തൊട്ടുപിന്നാലെ അദ്ദേഹം ഇറാനിലെ എണ്ണ വ്യവസായം ദേശസാൽകരിച്ചു. ഇത് ബ്രിട്ടനും അമേരിക്കയും എതിർത്തു. അത്രയും കാലം ബ്രിട്ടീഷ് -അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു എണ്ണ വ്യവസായം. 1953ൽ, സി.ഐ.എയും ബ്രിട്ടീഷ് ചാരസംഘടന എം.ഐ 6ഉം ചേർന്ന് ഓപറേഷൻ അജാക്സ് എന്ന രഹസ്യ നീക്കത്തിലൂടെ മുസദ്ദിഖിനെ അട്ടിമറിക്കാൻ പദ്ധതി തയാറാക്കി. ഇറാനിലെ സി.ഐ.എ ഏജന്റ് കെർമിറ്റ് റൂസ്വെൽറ്റിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ മുസദ്ദിഖിനെതിരേ കാംപയിൻ നടത്തി. മുസദ്ദിഖ് കമ്മ്യൂണിസ്റ്റ് പാവയാണെന്നും ഭ്രാന്തൻ സ്വേച്ഛാധിപതിയാണെന്നും പ്രചാരപ്പിച്ചു.

രാഷ്ട്രീയക്കാരെ കൂടെ നിർത്താൻ വലിയ തോതിൽ കൈക്കൂലി നൽകി. ഒരു ജനകീയ പ്രക്ഷോഭത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കാൻ അക്രമാസക്തമായ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആദ്യ അട്ടിമറി ശ്രമം പരാജയപ്പെട്ടെങ്കിലും 1953 ഓഗസ്റ്റിൽ മുസദ്ദിഖ് അറസ്റ്റിലായി. ഇതോടെ ഷായുടെ അധികാരം പൂർണമായി പുനഃസ്ഥാപിക്കപ്പെട്ടു. ഇറാന് അമേരിക്ക ആയുധങ്ങളും സാമ്പത്തിക സഹായവും നൽകി. 
ഇന്നത്തെ ഇറാന്റെ ആണവ പദ്ധതി പോലും ഷായുടെ കാലത്ത് അമേരിക്ക സ്ഥാപിച്ചതാണ്. 1967ൽ തെഹ്‌റാൻ റിസർച്ച് റിയാക്ടർ സ്ഥാപിക്കുന്നത് അമേരിക്കൻ സഹായത്തിലാണ്.  മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട ഷായുടെ രഹസ്യ പൊലിസായ സവാക്നെ അമേരിക്ക പരിശീലിപ്പിച്ചു. തുടർന്നാണ് 1979ൽ ആയത്തുല്ലാ ഖുമേനിയുടെ നേതൃത്വത്തിൽ ഇറാനിൽ രാജവാഴ്ച അവസാനിപ്പിക്കുകയും ജനാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  a day ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  a day ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  a day ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  a day ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  a day ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  a day ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  a day ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  a day ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  a day ago