ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം
ദോഹ: ഫിഫ അറബ് കപ്പ് 2025-ൻ്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ സിറിയയെ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തി മൊറോക്കോ സെമിഫൈനലിൽ. ഖത്തറിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, പകരക്കാരനായി വന്ന വാലിദ് അസരോ നേടിയ നിർണ്ണായക ഗോളാണ് 'അറ്റ്‌ലസ് ലയൺസി'ന് (മൊറോക്കോ) വിജയം നൽകിയത്.
മത്സരത്തിൻ്റെ തുടക്കത്തിൽ സിറിയൻ ടീം ശക്തമായ പ്രകടനമാണ് നടത്തിയത്. എന്നാൽ, വൈകാതെ മൊറോക്കോ കളി നിയന്ത്രണത്തിലാക്കി. കളിയുടെ ഭൂരിഭാഗം സമയവും മൊറോക്കോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, സിറിയൻ ഗോൾകീപ്പർ ഏലിയാസ് ഹദയയുടെ തകർപ്പൻ സേവുകൾ ഗോൾ വഴങ്ങാതെ സിറിയയെ സമനിലയിൽ പിടിച്ചു നിർത്തി.
ഗോൾ നേടാൻ മൊറോക്കോയ്ക്ക് ഏറെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ, 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വാലിദ് അസരോ കത്രികപ്പൂട്ട് തകർത്ത് വിജയഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഒരു താരം പുറത്തായിട്ടും 10 പേരുമായി കളിച്ച മൊറോക്കോ വിജയം നിലനിർത്തി സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു.
മൊറോക്കോ ആദ്യ ഇലവൻ
മുഹമ്മദ് ബൗലാക്‌സൗട്ട്, സൗഫിയാൻ ബൗഫ്റ്റിനി, മർവാനെ സാദനെ, ഹംസ എൽ മൗസൗയി; ഔസമ്മ തന്നാനെ, മുഹമ്മദ് റാബി ഹ്രിമത്ത് (ക്യാപ്റ്റൻ); കരീം എൽ ബെർകൗയി, വാലിദ് എർ കാർത്തി, അമിൻ സൂഹ്‌സൗ; താരിക് തിസ്സൗദലി.
morocco secured a thrilling victory against syria in the fifa arab cup quarterfinals, advancing to the next stage after an intense and competitive match
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."