തിരുവനന്തപുരം കെ.വി രാജ്യത്തെ മികച്ച സ്‌കൂള്‍, നടക്കാവ് ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയവും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസും, കൊച്ചിയിലെ ചോയ്‌സ് സ്‌കൂളും മികവിന്റെ വിദ്യാലയങ്ങള്‍. ഡല്‍ഹിയിലെ പ്രമുഖ ഏജന്‍സിയായ സിഫോറുമായി ചേര്‍ന്ന് എഡ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിംഗ്‌സ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് കേരളത്തിന് മിന്നുന്ന പ്രകടനം.
പട്ടം കേന്ദ്രീയ വിദ്യാലയത്തെയാണ് മികച്ച സ്‌കൂളായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കെ.വിക്ക് മികച്ച സ്‌കൂളിനുള്ള അംഗീകാരം ലഭിച്ചിരുന്നു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ അഞ്ച് സ്‌കൂളുകളും കേരളത്തില്‍ നിന്നാണ്. നടക്കാവ് ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും, കൊച്ചിയിലെ ചോയ്‌സ് സ്‌കൂളിന് ഏഴാം സ്ഥാനവും, കോട്ടയത്തെ പള്ളിക്കൂടം എട്ടാം സ്ഥാനവും നേടിയപ്പോള്‍ കോഴിക്കോട് സദ്ഭാവന സ്‌കൂളിനാണ് ഒന്‍പതാം സ്ഥാനം. രാജ്യത്തുടനീളമുള്ള 1000 സര്‍ക്കാര്‍ സ്‌കൂളുകളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. അധ്യാപകരുടെ മികവ്, അക്കാദമിക് നിലവാരം, പാഠ്യേതര വിഷയങ്ങള്‍, കായികം, തൊഴില്‍ നൈപുണ്യം, ഓരോ കുട്ടികള്‍ക്കും സ്ഥാപനം നല്‍കുന്ന ശ്രദ്ധ, ലീഡര്‍ഷിപ്പ് ക്വളിറ്റി തുടങ്ങി 13 ഓളം വിഷയങ്ങളാണ് സര്‍വേയില്‍ പരിശോധിച്ചത്. ഈ മാസം 23ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."