HOME
DETAILS

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

  
Web Desk
December 14, 2025 | 5:26 AM

udf-invites-kerala-congress-m-sunny-joseph-anvar-associate-member

തിരുവനന്തപുരം:  കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോണ്‍ഗ്രസ്. യു.ഡി.എഫ് വിട്ടു പോയവര്‍ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോണ്‍ഗ്രസ് എമ്മിനോട് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. അന്‍വര്‍ - യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇനി സാങ്കേതികത്വം മാത്രമാണുള്ളത്. അന്‍വറിന്റെ പാര്‍ട്ടി യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

യു.ഡി.എഫിലേക്ക് തിരിച്ചുവരുന്നതില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. കോഴിക്കോട് ചെറിയ നോട്ടപിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തില്‍ യു.ഡി.എഫിന് അമിത ആത്മവിശ്വാസമില്ല. മത്സരങ്ങളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നും  കൂടുതല്‍ ശ്രദ്ധ വേണമെന്നും വിശ്രമത്തിന് സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആര്‍ക്കെതിരെയും ഞങ്ങള്‍ കതക് അടച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിന് ഒപ്പം ചേരണമെന്നാണ് ആഗ്രഹം. ജനാധിപത്യശക്തികളുടെ കേന്ദ്രീകരണമാണ് വേണ്ടത്. ജനഹിതം അറിഞ്ഞ് പോസിറ്റീവ് പൊളിറ്റിക്‌സിനെ സ്വീകരിക്കണം. യു.ഡി.എഫ് ദുര്‍ബലമായതു കൊണ്ടല്ല കേരള കോണ്‍ഗ്രസിനെ ക്ഷണിക്കുന്നത്. മുന്നണി ശക്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

The Congress party has extended an invitation to the Kerala Congress (M) to return to the United Democratic Front (UDF), stating that this is the right time for those who left the alliance to reconsider. KPCC president Sunny Joseph said the decision to rejoin rests with Kerala Congress (M).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  6 hours ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  6 hours ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  7 hours ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  7 hours ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  7 hours ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  7 hours ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  7 hours ago
No Image

തദ്ദേശപ്പോര്; തളിപ്പറമ്പിലും ആന്തൂരിലും മുന്നണികൾക്ക് ഭരണത്തുടർച്ച

Kerala
  •  7 hours ago
No Image

പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്ത് സൗദി അറേബ്യ

auto-mobile
  •  7 hours ago
No Image

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു

Kerala
  •  7 hours ago