സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു
ദുബൈ: മധ്യ സിറിയയിലെ പാല്‍മിറ നഗരത്തിന് സമീപം യു.എസും സിറിയയും സംയുക്തമായി നടത്തിയ പട്രോളിംഗിന് നേരെയുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഇത് നിരവധി യു.എസ് സൈനികരുടെ മരണത്തിനും പരുക്കിനും, സിറിയന്‍ സുരക്ഷാ സേനയിലെ അംഗങ്ങളുടെ പരുക്കിനും കാരണമായി. ഈ ഭീകര പ്രവര്‍ത്തനങ്ങളെയും, സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി യു.എ.ഇ നിരസിക്കുന്നതായി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ഹീനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും അമേരിക്കയോടും സിറിയയോടും അവിടങ്ങളിലെ ജനങ്ങളോടും ആത്മാര്‍ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുന്നതായി മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."