ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിള പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്പ കേസിലുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
അതേസമയം കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിനും ജാമ്യമില്ല . രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്തം. എന്നായിരുന്നു പ്രതിഭാഗം വാദം. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസ് പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കി യു.ഡി.എഫ്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് എംപിമാര്‍ പാര്‍ലമെന്റന് മുന്നില്‍ പ്രതിഷേധം നടത്തി. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.
അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നും ആന്റോ ആന്റണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് യു.ഡി.എഫിന്റെ ഈ നീക്കം. നേരത്തെ തന്നെ കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.
in the sabarimala gold theft case, the court has remanded accused pottey and murari babu to custody as the investigation continues into the high-profile gold robbery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."