റേഷന്‍ കടകളില്‍ നിന്നു സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് എന്‍ഡ് ടു എന്‍ഡ് പദ്ധതി പ്രകാരമുള്ള റേഷന്‍ കട നവീകരണം നടപ്പായില്ല സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം
തൃക്കരിപ്പൂര്‍: റേഷന്‍ കടകളില്‍ നിന്ന് അരി മുതലുള്ള സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്കു നല്‍കാതെ കടകളിലേക്കും മറ്റു വ്യക്തികളിലേക്കും എത്തിക്കുന്നതായി പരാതി. സ്ഥിരമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ റേഷന്‍ കടയില്‍ കാര്‍ഡുമായി എത്തിയാല്‍ കാര്‍ഡ് റേഷന്‍ കടയില്‍ വാങ്ങിവെക്കുകയും പിന്നീട് പല സമയത്ത് റേഷന്‍ സാധങ്ങള്‍ വാങ്ങിയതായി കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം.
തൃക്കരിപ്പൂരില്‍ ഒരു കാര്‍ഡുടമയോടില്‍ നിന്നു റേഷന്‍ കടയുടമ കാര്‍ഡ് വാങ്ങി വെച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ കര്‍ഡ് ആവശ്യപ്പെട്ടെങ്കിലും കാണാനില്ലെന്ന മറുപടിയാണ് കിട്ടിയത്. വീട്ടിലെ യുവാക്കള്‍ സംഭവത്തില്‍ ഇടപെട്ടപ്പോഴാണ് കടയുടമ കാര്‍ഡ് നല്‍കാന്‍ തയാറായത്. കൂടാതെ അരി വാങ്ങാനുള്ള അവസാന ദിവസം കാര്‍ഡുമായി എത്തിയാല്‍ ഒന്നുകില്‍ അരി തീര്‍ന്നെന്ന് പറയും അല്ലെകില്‍ സമയം കഴിഞ്ഞെന്ന് പറഞ്ഞു മടക്കിയക്കും. എന്നാല്‍ റേഷന്‍ കാര്‍ഡില്ലതെ കടയില്‍ ചെന്നാല്‍ എത്ര കിലോ വേണമെങ്കിലും കിട്ടുകയും ചെയ്യും. സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍, റേഷന്‍ സാധനങ്ങള്‍ സ്ഥിരമായി വാങ്ങാനെത്താത്ത കാര്‍ഡ് ഉടമകള്‍ എന്നിവരെയാണു കൂടുതലായും കബളിപ്പിക്കുന്നത്.
റേഷന്‍കടകള്‍ പരിശോധിക്കേണ്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരില്‍ ചിലരാകട്ടെ റേഷന്‍ കടയുടമകള്‍ക്കു കൂട്ടു നില്‍ക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊതുവിതരണ സമ്പ്രദായം സുതാര്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി എന്‍ഡ് ടു എന്‍ഡ് കംപ്യൂട്ടറൈസേഷന്‍ നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. 472 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ 50 ശതമാനം കേന്ദ്ര വിഹിതമാണ്. പദ്ധതി സംസ്ഥാനത്തെ ഏതാനും റേഷന്‍ കടകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയെങ്കിലും പൂര്‍ണമായിട്ടില്ല. ഏത് റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുമായി ചെന്ന് റേഷന്‍ വാങ്ങാന്‍ കഴിയുന്ന സംവിധാനമാണിത്.
ഇതു വഴി റേഷന്‍ കടകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."