ഈ ഓണം കല്ല്യാണി മറക്കില്ല കല്ല്യാണിക്ക് അഞ്ച് സെന്റ് ഭൂമി ലഭിച്ചു
കാസര്‍കോട്: കല്ല്യാണിയുടെ വര്‍ഷങ്ങള്‍ നീണ്ട പരാതിക്ക് പരിഹാരമായി. അഞ്ചു സെന്റ് ഭൂമിയുടെ പട്ടയം ജില്ലാ കലക്ടര്‍ കല്ല്യാണിയ്ക്കു കൈമാറി. കാഞ്ഞങ്ങാട് ബല്ല വില്ലേജിലെ അത്തിക്കോത്ത് പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്ന കല്ല്യാണിക്കാണു കലക്ടര്‍ കെ ജീവന്‍ബാബു പട്ടയം അനുവദിച്ചു നല്‍കിയത്. ബുദ്ധിമാന്ദ്യമുള്ള രണ്ടു മക്കളുമായി വാര്‍ധക്യ സഹജമായ അവശതകളും പേറി തല ചായ്ക്കാനൊരിടത്തിനായി കല്ല്യാണി വിവിധ ഓഫിസുകളില്‍ കയറിയിറങ്ങുകയായിരുന്നു. കല്ല്യാണിയുടെ അവസ്ഥയറിഞ്ഞ കലക്ടര്‍ അവര്‍ നിലവില്‍ കുടില്‍കെട്ടി താമസിക്കുന്ന റവന്യൂ ഭൂമി പതിച്ചു നല്കാന് ഉത്തരവിടുകയായിരുന്നു.
കല്ല്യാണിയുടെ മകള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ പ്രമീളയുടെ പേരിലാണ് അഞ്ച് സെന്റ് ഭൂമിയുടെ പട്ടയം നല്‍കിയത്. പ്രമീള ബുദ്ധിമാന്ദ്യം കാരണം ചികിത്സയിലാണ്. ജില്ലാ കലക്ടറില്‍ നിന്നു കല്ല്യാണിയും കുടുംബവും പട്ടയം ഏറ്റു വാങ്ങി. പട്ടയത്തോടൊപ്പം കലക്ടറേറ്റിലെ ഡ്രോപ്സ് വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഓണക്കിറ്റും ഓണക്കോടിയും കലക്ടര്‍ കല്ല്യാണിക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."