HOME
DETAILS

നിതീഷ് കുമാര്‍ നിഖാബ് ഊരി അപമാനിച്ച സംഭവം: വനിതാ ഡോക്ടര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കില്ല; മുഖ്യമന്ത്രിക്കെതിരേ രണ്ടിടത്ത് പരാതി

  
December 18, 2025 | 1:40 AM

AYUSH doctor Nusrat Parveen has decided not to join government service

ന്യൂഡല്‍ഹി: പൊതുവേദിയില്‍വച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചുരിയതിനെത്തുടര്‍ന്ന് അപമാനിതയായ വനിതാ ഡോക്ടര്‍ നുസ്‌റത്ത് പര്‍വീന്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കില്ല. ബിഹാറില്‍ ഒഴിവുള്ള 100 ആയുഷ് ഡോക്ടര്‍മാരുടെ ഒഴിവില്‍ നിയമനം ലഭിച്ച നുസ്‌റത്ത് ശനിയാഴ്ചയാണ് ജോലിയില്‍ പ്രവേശിക്കേണ്ടത്. എന്നാല്‍ ജോലി വേണ്ടെന്ന് വച്ചതായും അവരെ ഏറെ ബോധ്യപ്പെടുത്തിയെങ്കിലും തീരുമാനം മാറ്റുന്നില്ലെന്നും കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ലോ സര്‍വകലാശാലയിലെ പ്രൊഫസറായി ജോലി ചെയ്യുന്ന സഹോദരന്‍ പറഞ്ഞു.
അതേസമയം, പൊതുമധ്യത്തില്‍ നിഖാബ് വലിച്ചൂരി വനിതാ ഡേക്ടറെ അപമാനിച്ച നിതീഷ് കുമാറിനെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവ് സമയ്യ റാണ പരാതി നല്‍കി. ലഖ്‌നൗ പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് സുമയ്യ പരാതി ഫയല്‍ ചെയ്തത്. വിഷയത്തില്‍ പ്രകോപനപരമായ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദിനെതിരേയും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ മാനത്തെ അപമാനിക്കലും മതവികാരം വ്രണപ്പെടുത്തലും ഉള്‍പ്പെടെയുള്ള ബി.എന്‍.എസിലെ വിവിധ വകുപ്പുകളായ സെക്ഷന്‍ 79, 299, 302 പ്രകാരം രണ്ടുപേര്‍ക്കുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുമയ്യയുടെ ആവശ്യം. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ അത് ബാക്കിയുള്ളവരെയും സമാന പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ഇത് അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും സുമയ്യ പരാതിയില്‍ ചൂണ്ടിക്കാട്ടി.

നിതീഷിനെതിരേ ഹൈദരാബാദിലും പൊലിസില്‍ പരാതി എത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം പുതുതായി നിയമനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് സാക്ഷ്യപത്രം വിതരണംചെയ്യുന്നതിനിടെയാണ് നിതീഷ് കുമാര്‍ യുവതിയുടെ നിഖാബ് പരസ്യമായി ഊരിമാറ്റിയത്. നിയമന കത്ത് വാങ്ങാന്‍ വേദിയില്‍ കയറിയ വനിതാ ഡോക്ടറുടെ മുഖത്ത് നോക്കി ഇത് എന്താണെന്ന് ചോദിച്ച ശേഷം മുഖ്യമന്ത്രി കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയായിരുന്നു. സംഭവത്തില്‍ നിതീഷിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സുമയ്യയുടെ നടപടി.

AYUSH doctor Nusrat Parveen has decided not to join government service, for which she had recently received her appointment letter. She was among the hijab-wearing women who attended the Samvad event in Patna, where Bihar Chief Minister Nitish Kumar was seen pulling her hijab.

'She is determined not to join the service. However, all family members, including me, are trying to convince her otherwise. We are telling her that it is the fault of the other person, so why should she feel bad or suffer because of it,' the doctor's brother told eNewsroom. The brother, based at Kolkata is a professor at government law university.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയില്‍നിന്ന് കിണറ്റിലേക്ക് വീണ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

യുഎഇയിൽ ജനനനിരക്ക് കുത്തനെ താഴേക്ക്; വില്ലനാകുന്നത് ജീവിതച്ചെലവും ജോലിഭാരവുമെന്ന് റിപ്പോർട്ട്

uae
  •  6 hours ago
No Image

എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; അടിയന്തര ലാന്‍ഡിങ്,  യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  6 hours ago
No Image

ഇന്നും സ്വര്‍ണക്കുതിപ്പ്; പവന്‍ വില വീണ്ടും 99,000ത്തിലേക്ക് 

Business
  •  6 hours ago
No Image

ആറാം കിരീടമുയർത്തി ചരിത്രം; 21ാം നൂറ്റാണ്ടിൽ ലോകത്തിൽ മൂന്നാമതായി പിഎസ്ജി

Football
  •  6 hours ago
No Image

യു.ഡി.എഫ് വിജയാഘോഷത്തിനിടെ ചങ്ങരോത്ത് പഞ്ചായത്തില്‍ ശുദ്ധികലശം നടത്തിയ സംഭവം: പത്ത് പേര്‍ക്കെതിരെ കേസ് 

Kerala
  •  7 hours ago
No Image

നടിയെ ആക്രമിച്ച കേസ്: കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  7 hours ago
No Image

ഭീമ കൊറെഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ്

National
  •  7 hours ago
No Image

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായ ഇയാള്‍ പരാതിക്കാരന്റെ ജോലിക്കാരന്‍

Kerala
  •  7 hours ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കടുംവെട്ട്, പ്രതികൂലമായി ബാധിക്കുന്നത് നിർധന സത്രീകളെയും ആദിവാസികളെയും

Kerala
  •  8 hours ago