മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
മലപ്പുറം: മങ്കടയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട ഗവൺമെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥിയും വേരും പുലാക്കൽ ഇബ്രാഹിമിന്റെ മകനുമായ റിയാൻ (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. വൈദ്യുതി പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
സമാനമായ മറ്റൊരു ദാരുണ സംഭവം കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്തിരുന്നു. കോന്നി മുരിങ്ങമംഗലത്ത് കെഎസ്ഇബി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് താൽക്കാലിക ജീവനക്കാരനായ സുബീഷ് (35) ആണ് മരിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
പത്തനംതിട്ടയിലെ സംഭവത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സുബീഷ് ജോലി ചെയ്തിരുന്ന സമയത്ത് സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി ഓഫ് ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. പണിക്കിടയിൽ ലൈൻ ഓഫ് ചെയ്യുന്നതിലെ പാകപ്പിഴയാണ് സുബീഷിന്റെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
A 15-year-old student named Ryan died after being electrocuted from an electric pole in Mankada, Malappuram. Ryan, a 10th-grade student at Mankada Government High School, reportedly touched the fuse on the pole by accident on Thursday evening. Despite being rushed to the hospital, he could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."