HOME
DETAILS

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; ഏപ്രില്‍ 30 വരെ അവസരം

  
Web Desk
April 02 2024 | 16:04 PM

kannur university invited application for pg courses

2024-25 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളില്‍/സെന്ററുകളില്‍ പി.ജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എല്‍.എല്‍.ബി പ്രോഗ്രാമിനുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15-3-2024, വൈകീട്ട് 5.00 മണിക്ക് ആരംഭിക്കുന്നതും 30-4-2024 5.00 p.m. ന് അവസാനിക്കുന്നതുമാണ്.

 പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ www.admission.kannuruniverstiy.ac.in ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

അപേക്ഷ ഫീസ്
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങള്‍ക്ക് 200/ രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 500/രൂപയുമാണ്. ഓരോ അധിക പ്രോഗ്രാമിനും അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് എസ്.സി./എസ്.ടി/PwBD വിഭാഗങ്ങള്‍ക്ക് 100/ രൂപ വീതവുംമറ്റ് വിഭാഗങ്ങള്‍ക്ക് 200/ രൂപ വീതവുമാണ്.

SBI epay വഴി ഓണ്‍ലൈനായാണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്. ഡി.ഡി.ചെക്ക്, ചലാന്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓണ്‍ലൈന്‍ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷന്‍ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമര്‍പ്പിക്കേണ്ടതുമാണ്.

പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിന്റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്‌കോറിന്റെയും, ഗ്രൂപ്പ് ഡിസ്‌കഷന്‍ഇന്റര്‍വ്യൂ എന്നിവയുടെ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ്.

പ്രോസ്‌പെക്ടസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ https://admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago