യാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ; സ്വീകരണ സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നാഗര്‍കോവില്‍: ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തില്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പര്യടനം നടത്തും. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിനു കൊല്ലം പീരങ്കി മൈതാനത്തും സ്വീകരണം നൽകും.
ഇന്നു രാവിലെ വിഴിഞ്ഞം മഖാം സിയാറത്തോടെയാണ് യാത്ര തിരുവനന്തപുരത്ത് ആരംഭിക്കുക. രാവിലെ 9.30ന് യാത്ര വിഴിഞ്ഞം ബൈപ്പാസ് ചാക്ക പാളയം വഴി എത്തും. മസ്‌കറ്റ് ഹോട്ടലില്‍ ജാഥാ നായകന്‍ ജിഫ്‌രി തങ്ങൾ മാധ്യമങ്ങളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടിന് ജാഥ തിരുവനന്തപുരം ആയുർവേദ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചേരും. അവിടെ നിന്നും ജാഥാ നായകനെ പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജമാക്കിയ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി കെ. മുരളീധരന്‍ മുഖ്യാതിഥിയാവും. വൈകീട്ട് അഞ്ചിനു പുത്തരിക്കണ്ടം മൈതാനിയില്‍നിന്ന് ബൈപ്പാസ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കൊല്ലൂര്‍വിള വഴി പോളയത്തോട് (കപ്പലണ്ടിമുക്ക്) എത്തും. ജാഥാ നായകനെ ആനയിച്ച് കൊല്ലം പീരങ്കി മൈതാനത്തുള്ള സ്വീകരണ പൊതുവേദിയിലേക്ക് എത്തിക്കും. പൊതു ചടങ്ങോടെ രണ്ടാംദിന പര്യടനം സമാപിക്കും. നാളെ പത്തനംതിട്ടയിലെ പന്തളത്തും കോട്ടയം തിരുനക്കര മൈതാനിയിലും വൈകീട്ട് അഞ്ചിന് ആലപ്പുഴ കടപ്പുറത്തും പര്യടനം നടത്തും.
samastha centenary sandesha yatra led by president sayyid muhammad jifri muthukoya thangal will visit thiruvananthapuram and kollam today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."