HOME
DETAILS
MAL
നഗരം ഇനി കാമറക്കണ്ണില്‍ കണ്ണൂരില്‍ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി
backup
September 10 2016 | 00:09 AM
കണ്ണൂര്‍: നഗരത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം പയ്യാമ്പലം പൊലിസ് കണ്ട്രോള് റൂമില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന് നിര്‍വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് ജില്ലാ പൊലിസുമായി ചേര്‍ന്നാണ് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. നിലവില്‍ 50 കാമറകളാണ് പ്രവര്‍ത്തനക്ഷമമായത്. നഗരത്തിലെത്തുന്നവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷക്ക് നിരീക്ഷണ കാമറ സംവിധാനം ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വെളേളാറ രാജന് സംസാരിച്ചു. എസ്.പി സഞ്ജയ് കുമാര്‍, എ.ആര് ക്യാംപ് അസി.കമാന്റ് അബ്ദുല്‍ നാസര്‍, കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."