HOME
DETAILS

പോസ്റ്റുകള്‍ സ്ഥാപിച്ചിട്ട് മൂന്നു വര്‍ഷം; നിരീക്ഷണ കാമറകള്‍ മാത്രം വന്നില്ല

  
backup
September 10 2016 | 01:09 AM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf


വൈക്കം: നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഇന്നും കടലാസില്‍ തന്നെ. 2013 ആഗസ്റ്റ് 15 മുതല്‍ നഗരം നിരീക്ഷണ കാമറകളുടെ നോട്ടത്തിലായിരിക്കുമെന്നു പറഞ്ഞ് നാടിന്റെ മുക്കിലും മൂലയിലും അറിയിപ്പുകള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച പോസ്റ്റുകള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എറണാകുളം കവല, വടക്കേനട, പടിഞ്ഞാറേനട, കച്ചേരിക്കവല, ബോട്ടുജെട്ടി എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ പോസ്റ്റുകള്‍ സ്ഥാപിച്ചത്. പോസ്റ്റുകള്‍ സ്ഥാപിച്ചതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് വൈക്കത്തെ പൊലിസുകാര്‍ ഇപ്പോഴും പറയുന്നത്. ഡി.വൈ.എസ്.പി ഓഫീസ് യാഥാര്‍ഥ്യമായപ്പോള്‍ ഇതിനുമാറ്റമുണ്ടാകുമെന്ന് പ്രതീതി ഉയര്‍ന്നിരുന്നു.
ക്യാമറകള്‍ ഉപയോഗപ്രദമായാല്‍ നഗരത്തിന് ശാപമായിക്കൊണ്ടിരിക്കുന്ന സെക്‌സ്, മയക്കുമരുന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ ഒരു പരിധിവരെ വലക്കുള്ളിലാക്കാന്‍ സാധിക്കും. ബോട്ടുജെട്ടി, ബീച്ച്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്ന സംഘങ്ങളെ കുടുക്കാന്‍ കാമറകള്‍ പ്രവര്‍ത്തനസജ്ജമായാല്‍ സാധിക്കും. വടക്കേനട മുതല്‍ ബോട്ടുജെട്ടി വരെയുള്ള റോഡില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ചില സമയങ്ങളില്‍ ആംബുലന്‍സ്, പൊലിസ് വാഹനങ്ങള്‍ എന്നിവയെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നു.
വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്ത് കറങ്ങിനടക്കുന്നവരെയും കാമറകളില്‍ കുടുക്കാന്‍ സാധിച്ചേക്കും. വൈക്കത്തിന്റെ ഉത്സവമായ അഷ്ടമി വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ കാമറയുടെ സാധ്യതകള്‍ ഏറെ ആവശ്യമായിക്കൊണ്ടിരിക്കുകയാണ്. അഷ്ടമി നാളുകളില്‍ അഴിഞ്ഞാടുന്ന സാമൂഹിക വിരുദ്ധന്മാര്‍ പലപ്പോഴും പൊലിസിനും, ഉത്സവത്തിനെത്തുന്നവര്‍ക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നു. ഇവരെല്ലാം ഇരുളിന്റെ മറവില്‍നിന്നാണ് കരുക്കള്‍ നീക്കുന്നത്. പൊലിസ് എത്തുമ്പോള്‍ അഴിഞ്ഞാടുന്നവര്‍ കടന്നുകളയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും, മോഡേണ്‍ ബൈക്കുകളില്‍ പായുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗതാഗതത്തിന് വലിയ ഭീഷണിയാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ദിനംപ്രതി ഇവര്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അമിതവേഗം രണ്ട് വിദ്യാര്‍ഥികളുടെ ജീവനാണ് കവര്‍ന്നെടുത്തത്. പൊലിസ് സ്റ്റേഷനുമൂക്കിനുതാഴെ പായുന്ന ബൈക്കുകള്‍ പോലും ഇവരുടെ കണ്ണില്‍പ്പെടാതെ രക്ഷപെടുന്ന കാഴ്ച്ചയാണ് ഇവിടെ. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago