ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്. വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ജോഹന്നാസ്ബര്‍ഗിലെ ബെക്കര്‍സാദല്‍ ടൗണ്‍ഷിപ്പിലാണ് സംഭവമുണ്ടായത്. ദക്ഷിണാഫ്രിക്കയില്‍ ഡിസംബറില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
സൗത്ത് ആഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ് വെടിവെപ്പുണ്ടായ വിവരം റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതനായ യുവാവ് തെരുവിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല.
പത്തുപേര്‍ മരിച്ചുവെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. പിന്നീട് മരണം ഒമ്പതാണെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. അനധികൃതമായി മദ്യം വില്‍ക്കുന്ന കടക്ക് മുന്നിലാണ് ആദ്യം വെടിവെപ്പുണ്ടായതെന്ന് പൊലിസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണഖനികള്‍ക്ക് അടുത്താണ് വെടിവെപ്പുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
ആസ്‌ത്രേലിയയിലും നേരത്തെ വെടിവെപ്പ് ഉണ്ടായിരുന്നു. തോക്കുധാരികളായ രണ്ട് അക്രമികളാണ് ബോണ്ടി ബീച്ചിനെ രക്തക്കളമാക്കിയത്. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചടങ്ങിനായി ഒത്തുകൂടിയ നൂറുകണക്കിന് പേര്‍ക്ക് നേരെയൊയിരുന്നു നിറയൊഴിച്ചത്. ആക്രമത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളില്‍ ഒരാളെ പൊലിസ് വെടിവെച്ച് കൊല്ലുകയും ഒരാളെ കീഴടക്കിയത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിലെത്തി അക്രമികള്‍ പുറത്തിറങ്ങി ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ്, ഒരാള്‍ ധീര?തയോടെ കടന്നുവന്ന് അക്രമിയെ പിടിയില്‍ ഒതുക്കി, തോക്ക് തട്ടിപ്പറിച്ചത്. ഇയാളുടെ ഇടപെടല്‍ കൂടുതല്‍ രക്തച്ചൊരിച്ചല്‍ ഒഴിവാക്കുകയായിരുന്നു.
at least ten people were killed after an unidentified gunman opened fire in south africa, triggering shock and concern as investigations are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."