പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധനന്റെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വര്‍ണക്കൊള്ളയില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണെന്നും എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇവര്‍ രണ്ടുപേരുമായും അടുത്ത ബന്ധമുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുള്ളതായും കേസില്‍ പോറ്റിയെപ്പോലെ തന്നെ തുല്യപങ്കാളിത്തം പങ്കജ് ഭണ്ഡാരിക്കും ഉണ്ടായിട്ടുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കി.
രണ്ടു പേരില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. സ്മാര്‍ട്ക്രിയേഷന്‍സ് 150 ഗ്രാം സ്വര്‍ണം പണിക്കൂലിയായി വാങ്ങി. ഗോവര്‍ധനില്‍ നിന്ന് 470 ഗ്രാം സ്വര്‍ണം കണ്ടെത്തി. 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പോറ്റിക്ക് ഒന്നരക്കോടി രൂപ നല്‍കിയെന്ന് കഴിഞ്ഞദിവസം ഗോവര്‍ധന്‍ മൊഴി നല്‍കിയിരുന്നു. പോറ്റിക്ക് തുക കൈമാറിയത് തെളിയിക്കുന്ന രേഖകള്‍ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കൈമാറി.
വെള്ളിയാഴ്ചയാണ് അന്വേഷണസംഘം ഗോവര്‍ധന്റെയും സ്മാര്‍ട്ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയില്‍ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനു പിന്നാലെയാണ് അറസ്റ്റ്.
അതേസമയം ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിനു പിന്നാലെ കൂടുതല്‍ അറസ്റ്റിന് തയാറെടുക്കുകയാണ് എസ്.ഐ.ടി. കേസില്‍ പങ്കുള്ള ഉന്നതര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കര്‍ദാസിനെയും പ്രതിചേര്‍ക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും.
The Special Investigation Team (SIT) has revealed the roles of Pankaj Bhandari and Govardhan in the Sabarimala gold heist, according to its remand report. Unnikrishnan Potti disclosed their involvement, and the SIT confirmed that both Bhandari and Govardhan were equal partners in the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."