HOME
DETAILS

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ വർധനവ്  പ്രഖ്യാപിച്ച് കുവൈത്ത് 

  
December 21, 2025 | 10:46 AM

kuwait raises health insurance fees for expatriates effective december 23 2025

കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ വർധനവ് പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഡിസംബർ 23 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട 1999 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം, താമസാനുമതി നൽകുന്നതിനും പുതുക്കുന്നതിനും നിർബന്ധമായിരുന്ന വാർഷിക ഹെൽത്ത് ഇൻഷുറൻസ് ഫീസ് ഭൂരിഭാഗം വിഭാഗങ്ങൾക്കും 50 കുവൈത്ത് ദിനാറിൽ നിന്ന് 100 ദിനാറായി ഉയർത്തി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിസ–റസിഡൻസ് ഫീസ് പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നടപടി.

ആരോഗ്യ ഇൻഷുറൻസോ സർക്കാർ/സ്വകാര്യ ആരോഗ്യ ഗ്യാരണ്ടിയോ ഇല്ലാതെ താമസാനുമതിയോ പ്രവേശന വിസയോ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, സർക്കാർ–സ്വകാര്യ മേഖല, കുടുംബ വിസ, പഠനം, നിക്ഷേപം, താൽക്കാലിക ജോലി വിസകൾ എന്നിവയ്ക്ക് 5 ദിനാർ ഇൻഷുറൻസ് ഫീസ് ഈടാക്കും. ടൂറിസം, ബിസിനസ്, മെഡിക്കൽ തുടങ്ങിയ വിജിറ്റ് വിസകൾക്ക് സ്വകാര്യ ഇൻഷുറൻസ് നിരക്കുകൾ ബാധകമായിരിക്കും.

സർക്കാർ–സ്വകാര്യ മേഖല തൊഴിലാളികൾ, വിദേശ നിക്ഷേപകർ, സ്വയം സ്പോൺസർ ചെയ്യുന്ന പ്രവാസികൾ, വിദേശ വിദ്യാർത്ഥികൾ, കുടുംബ വിസയിലെ ആശ്രിതർ, പുതുതായി താമസാനുമതിക്ക് അപേക്ഷിക്കുന്നവർ എന്നിവർക്കെല്ലാം പ്രതിവർഷം 100 ദിനാർ ഹെൽത്ത് ഗ്യാരണ്ടി ഫീസ് ഈടാക്കും.

കൃഷി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, മേച്ചൽ തൊഴിലാളികൾ തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങൾക്ക് 10 ദിനാർ മാത്രമാണ് ഫീസ്. ട്രാൻസിറ്റ്, അടിയന്തര വിസകൾക്ക് 5 ദിനാർ ഫീസും നിശ്ചയിച്ചിട്ടുണ്ട്.

കുവൈത്തി പൗരന്മാരെ വിവാഹം ചെയ്ത വിദേശ സ്ത്രീകൾ, കുവൈത്തി പൗരന്മാരുടെ മാതാപിതാക്കളും മക്കളും, വിദേശികളെ വിവാഹം ചെയ്ത കുവൈത്തി സ്ത്രീകളുടെ മക്കൾ, ഒരു കുവൈത്തി കുടുംബത്തിലെ ആദ്യ മൂന്ന് ഗാർഹിക തൊഴിലാളികൾ, ഡിപ്ലോമാറ്റിക് മിഷനുകൾ, വിദേശത്ത് ജനിച്ച കുവൈത്തി നവജാത ശിശുക്കൾ (നാലു മാസം വരെ) എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡിസംബർ 23 മുതൽ ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ കുവൈത്തിൽ താമസവും വിസ നടപടികളും അനുവദനീയമല്ല.

 Kuwait's Ministry of Health has announced a significant increase in health insurance fees for expatriates, effective December 23, 2025. The annual health insurance fee for residency renewals and certain visas has been raised to KD 100, up from KD 50, as part of broader residency and visa reforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും

National
  •  3 hours ago
No Image

തണുത്ത് വിറച്ച് മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

Kerala
  •  3 hours ago
No Image

ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ സഊദിയിൽ പുതിയ നിയമം

latest
  •  4 hours ago
No Image

പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി

Kerala
  •  4 hours ago
No Image

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ; ഒരാഴ്ചക്കാലയളവില്‍ അറസ്റ്റിലായത് 17,780 പേർ; 12,261 പേരെ നാടുകടത്തി

Saudi-arabia
  •  4 hours ago
No Image

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; ഡിസം.26 മുതല്‍ നിലവില്‍ വരും; ലക്ഷ്യമിടുന്നത് 600 കോടി അധിക വരുമാനം

National
  •  5 hours ago
No Image

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

Kerala
  •  5 hours ago
No Image

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്റാഈല്‍?; പദ്ധതി അവതരിപ്പിക്കാന്‍  നെതന്യാഹു ട്രംപിനെ കാണുമെന്ന് റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  6 hours ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  6 hours ago