HOME
DETAILS

സ്ത്രീധന പീഡനം കൊലപാതകത്തിൽ കലാശിച്ചു; 22-കാരിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തിയത് തെരുവിൽ വെച്ച്

  
December 21, 2025 | 10:04 AM

husband kills wife over dowry in telanganas vikarabad

ഹൈദരാബാദ്: തെലങ്കാനയിലെ വികാറാബാദിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരിയെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വികാറാബാദ് സ്വദേശിനി അനുഷയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രമേഷ് കുമാറിനെ (28) പൊലിസ് അറസ്റ്റ് ചെയ്തു. ആളുകൾ നോക്കി നിൽക്കെ അരങ്ങേറിയത് ഈ ക്രൂര സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

എട്ട് മാസം മുൻപാണ് അനുഷയും പ്രമേഷും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരമായ കലഹങ്ങൾ നിലനിന്നിരുന്നതായി പൊലിസ് പറഞ്ഞു. പീഡനം സഹിക്കവയ്യാതെ രണ്ട് ദിവസം മുൻപ് അനുഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പുനൽകി പ്രമേഷ് അനുഷയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ തർക്കം വീണ്ടും രൂക്ഷമാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങൾ
 
ദമ്പതികൾ ബൈക്കിൽ വന്നിറങ്ങുമ്പോൾ തന്നെ അനുഷ കാലിന് സുഖമില്ലാതെ മുടന്തിയാണ് നടന്നിരുന്നത്. ഇതിനിടെ പ്രമേഷ് പുറകിലൂടെ വന്ന് അനുഷ ധരിച്ചിരുന്ന ജാക്കറ്റ് ബലമായി വലിച്ചൂരുകയും അവരെ ബൈക്കിന് മുകളിലേക്ക് തള്ളിയിടുകയും ചെയ്തു. അവിടെനിന്നും എഴുന്നേറ്റ അനുഷ വീടിന് മുന്നിൽ തളർന്നിരുന്നു.

ഈ സമയം വീടിന്റെ താക്കോലുമായി അയൽവാസി അവിടെ എത്തി. തുടർന്ന്, താക്കോൽ വാങ്ങിയ പ്രമേഷ്, അനുഷയുടെ കഴുത്തിന് പിടിച്ചുതള്ളിക്കൊണ്ട് വാതിൽ തുറക്കാൻ നിർബന്ധിച്ചു. എന്നാൽ അനുഷ ആ താക്കോൽ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പ്രമേഷ് അനുഷയുടെ മുഖത്തടിക്കുകയും വയറ്റിൽ ആഞ്ഞു ചവിട്ടുകയും ചെയ്തു.

പിന്നീട് അവിടെയിരുന്ന ഒരു തടിക്കഷണമെടുത്ത് ഇയാൾ ആറോളം തവണ അനുഷയുടെ തലയ്ക്ക് അടിച്ചു. അയൽക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രമേഷ് അടങ്ങാൻ തയ്യാറായില്ല. ക്രൂരമായ ഈ മർദനത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുഷയുടെ ജീവൻ രക്ഷിക്കാനായില്ല.

A 22-year-old woman, Anusha, was brutally beaten to death by her husband, Paramesh Kumar, 28, over dowry demands in Vikarabad, Telangana. The incident, captured on CCTV, shows Kumar assaulting Anusha with a wooden log, leading to her death. He has been arrested by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  an hour ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  2 hours ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  2 hours ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  3 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  4 hours ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  4 hours ago
No Image

റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്  

Kerala
  •  4 hours ago
No Image

'ഇതൊരു തികഞ്ഞ മോഷണം തന്നെ!' സൂപ്പർ പേസറെ റാഞ്ചിയ ആർസിബിയെ പ്രശംസിച്ച് അശ്വിൻ; ലേലത്തിലെ ആ 'അട്ടിമറി' ഇങ്ങനെ

Cricket
  •  4 hours ago
No Image

 ജാതി മാറി വിവാഹം കഴിച്ചു; കര്‍ണാടകയില്‍ ഗര്‍ഭിണിയെ അച്ഛനും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു

National
  •  5 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്; പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കും 

Kerala
  •  5 hours ago