HOME
DETAILS

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

  
Web Desk
December 21, 2025 | 11:47 AM

udf-councillor-mutthada-vaishna-suresh-oath-constitution

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഇടത് കോട്ടയായിരുന്ന മുട്ടട ഡിവിഷനില്‍ വിജയിച്ച വൈഷ്ണ സുരേഷ് സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് വൈഷ്ണ സത്യപ്രതിജ്ഞ ചെയ്തത്. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 

കോര്‍പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനാണ് എല്‍.ഡി.എഫില്‍ നിന്ന് വൈഷ്ണ സ്വന്തമാക്കിയത്. 1607 വോട്ടാണ് വൈഷ്ണ നേടിയത്. എല്‍.ഡി.എഫ് സിറ്റിങ് സീറ്റില്‍ 397 വോട്ടിന്റെ ഭൂരിപക്ഷത്തോടയാണ് വിജയം. ഇടത് സ്ഥാനാര്‍ത്ഥിയായ അംശു വാമദേവന് 1210 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അജിത് കുമാര്‍ 460 വോട്ടില്‍ ഒതുങ്ങിയിരുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സി.പി.എമ്മും മേയര്‍ ആര്യാ രാജേന്ദ്രനും ഇടപെട്ട് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് തന്റെ പേര് വെട്ടിയെന്ന് ആരോപിച്ച് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഇടപെടലിലൂടെയാണ് വൈഷ്ണയ്ക്ക് മത്സരിക്കാനായത്.  കാല്‍ നൂറ്റാണ്ടായി സി.പി.എം കൈയ്യടക്കി വെച്ച മുട്ടട വാര്‍ഡ് കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്ത് മധുരപ്രതികാരം ചെയ്യുകയായിരുന്നു. 

 

Vaishna Suresh was sworn in as the UDF councillor from the Mutthada division of the Thiruvananthapuram Corporation, marking the party’s return to the ward after 25 years. She took the oath while holding a copy of the Indian Constitution and swore in the name of God.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 hours ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  3 hours ago
No Image

'മതേതരത്വം ബി.ജെ.പിക്ക് ഏറ്റവും കയ്‌പേറിയ വാക്ക്, അവരത് ഭരണഘടനയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു' സ്റ്റാലിന്‍

National
  •  3 hours ago
No Image

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ വർധനവ്  പ്രഖ്യാപിച്ച് കുവൈത്ത് 

Kuwait
  •  3 hours ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും

National
  •  4 hours ago
No Image

തണുത്ത് വിറച്ച് മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

Kerala
  •  4 hours ago
No Image

ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ സഊദിയിൽ പുതിയ നിയമം

latest
  •  4 hours ago
No Image

പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി

Kerala
  •  5 hours ago
No Image

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ; ഒരാഴ്ചക്കാലയളവില്‍ അറസ്റ്റിലായത് 17,780 പേർ; 12,261 പേരെ നാടുകടത്തി

Saudi-arabia
  •  5 hours ago
No Image

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; ഡിസം.26 മുതല്‍ നിലവില്‍ വരും; ലക്ഷ്യമിടുന്നത് 600 കോടി അധിക വരുമാനം

National
  •  6 hours ago