HOME
DETAILS

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

  
December 23, 2025 | 3:59 PM

dubai shopping festival starts with twelve hour mega sale offering up to ninety percent discounts from thursday

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഭാഗമായി നഗരത്തിലുടനീളം വൻ വിലക്കുറവും ഓഫറുകളും പ്രഖ്യാപിച്ചു. ഡിസംബർ 26 വ്യാഴാഴ്ച മുതൽ ഔദ്യോഗികമായി ആരംഭിക്കുന്ന ഷോപ്പിംഗ് മാമാങ്കത്തിൽ ആയിരത്തിലധികം ബ്രാൻഡുകളും 3,500-ലധികം ഔട്ട്‌ലെറ്റുകളും പങ്കെടുക്കും. ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ഡിസംബർ 26-ന് രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന '12 മണിക്കൂർ മെഗാ സെയിൽ' ആണ് പ്രധാന ആകർഷണം.

മാജിദ് അൽ ഫുത്തൈം (MAF) മാളുകളിൽ നടക്കുന്ന ഈ പ്രത്യേക വിൽപനയിൽ തെരഞ്ഞെടുത്ത ബ്രാൻഡുകൾക്ക് 25 ശതമാനം മുതൽ 90 ശതമാനം വരെ കിഴിവ് ലഭിക്കും. മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ, സിറ്റി സെന്റർ മെയ്‌സെം, സിറ്റി സെന്റർ അൽ ഷിന്ദഗ, മൈ സിറ്റി സെന്റർ അൽ ബർഷ എന്നീ മാളുകളിലാണ് 12 മണിക്കൂർ ഷോപ്പിംഗ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.

നറുക്കെടുപ്പുകളും സമ്മാനപ്പെരുമഴയും

ഷോപ്പിംഗ് നടത്തുന്നവർക്കായി കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഡിഎസ്എഫ് ഇത്തവണ ഒരുക്കിയിരിക്കുന്നത്:

കാർ സമ്മാനങ്ങൾ: 'ഷോപ്പ്, സ്കാൻ ആൻഡ് വിൻ' പ്രമോഷന്റെ ഭാഗമായി 300 ദിർഹമോ അതിലധികമോ ചെലവഴിക്കുന്നവർക്ക് അഞ്ച് നിസാൻ പട്രോൾ (Nissan Patrol SE T2 2026) കാറുകളിൽ ഒന്ന് സ്വന്തമാക്കാൻ അവസരമുണ്ട്.

ക്യാഷ് പ്രൈസ്: മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ എന്നിവിടങ്ങളിൽ 300 ദിർഹത്തിന് മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഒരു മില്യൺ ദിർഹം (ഏകദേശം 2.25 കോടി രൂപ) ക്യാഷ് പ്രൈസ് നേടാൻ അവസരം ലഭിക്കും. ഷെയർ (SHARE) ആപ്പ് വഴി രസീതുകൾ സ്കാൻ ചെയ്യുന്നവരെയാണ് ഈ ഭാഗ്യം തേടിയെത്തുക.

ഗോൾഡൻ ടിക്കറ്റ്: ദുബൈ ഹോൾഡിംഗിന്റെ ടിക്കിറ്റ് (Tickit) ആപ്പ് ഉപയോഗിക്കുന്നവർക്കായി 'ഗോൾഡൻ ടിക്കറ്റ്' പ്രമോഷൻ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ 38 വിജയികൾക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിക്കും.

ബ്ലൂ റിവാർഡ്‌സ്: ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഒരു മില്യൺ ബ്ലൂ പോയിന്റുകൾ നേടാനുള്ള അവസരവുമുണ്ട്.

അഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഫാഷൻ, ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ്, ഹോം അപ്ലയൻസസ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം വൻ വിലക്കുറവ് ഉണ്ടാകും. 2026 ഫെബ്രുവരി 1 വരെയാണ് ഡിഎസ്എഫ് ആഘോഷങ്ങൾ നീണ്ടുനിൽക്കുക.

dubai shopping festival kicks off on december twenty six with a massive twelve hour sale at majid al futtaim malls. shoppers can enjoy up to ninety percent discounts, win nissan patrol cars, and enter draws for one million dirham cash.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  2 hours ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  2 hours ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

കൊച്ചി കോർപ്പറേഷൻ: വി.കെ മിനിമോളും ഷൈനി മാത്യുവും മേയർ പദവി പങ്കിടും; ഡെപ്യൂട്ടി മേയർ സ്ഥാനത്തും മാറ്റം; ദീപ്തി മേരി വർഗീസിന് അതൃപ്തി 

Kerala
  •  3 hours ago
No Image

റാസൽഖൈമയിലെ പ്രധാന പാതയിലെ വേഗപരിധി കുറച്ചു; ജനുവരി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

uae
  •  3 hours ago
No Image

നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Kerala
  •  4 hours ago
No Image

ദുബൈയിൽ 10 കിലോ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മലയാളി ജീവനക്കാർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം പിഴയും; ജ്വല്ലറി പൂട്ടി ഉടമ

uae
  •  4 hours ago
No Image

സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: 24 ലക്ഷം പേർ പുറത്ത്; വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം

Kerala
  •  4 hours ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ഈ വർഷം മാത്രം വർധിച്ചത് 60 ശതമാനത്തിലധികം, നിക്ഷേപകർക്ക് ഇരട്ടി ലാഭം

uae
  •  4 hours ago
No Image

ജഡേജയ്ക്ക് പകരക്കാരനായി വിൻഡീസ് സ്പിന്നർ; ജഡേജയേക്കാൾ കേമനോ ചെന്നൈയുടെ പുത്തൻ താരം?കണക്കുകൾ ഇങ്ങനെ

Cricket
  •  5 hours ago