HOME
DETAILS

നിയമസഭ ഇന്നും പ്രക്ഷുബ്ധം; നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

  
Web Desk
February 23, 2026 | 4:33 AM

kerala assembly remains disrupted as opposition demands devaswom minister resignation

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇന്നും പ്രക്ഷുബ്ധമായി നിയമസഭ. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. കേസില്‍ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സര്‍ക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന് നിലപാടെന്ന് മന്ത്രി എം.ബി രാജേഷ് ചൂണ്ടിക്കാട്ടി. സഭക്ക് പുറത്ത് തന്ത്രിക്ക് രണ്ടു വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളില്‍ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കട്ടവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണം എന്നതാണ് യു.ഡി.എഫ് നിലപാട്. എന്നാല്‍ കട്ടവരില്‍ തങ്ങളുടെ ആള്‍ക്കാരെ ഒഴിവാക്കണമെന്നാണോ യു.ഡി.എഫ് പറയുന്നതെന്നും രാജേഷ് ചോദിച്ചു.

ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സഭയുടെ സീറ്റിന് പുറത്തിരിക്കുന്നവര്‍ അടുത്ത നിയമസഭയുടെ പുറത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനം അവരെ പുറത്താക്കും. ശ്രീധരന്‍ പിള്ളയും തന്ത്രിയും യു.ഡി.എഫും സംസാരിക്കുന്നത് ഒരു കാര്യമാണെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഭരണപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടി.

 

 

kerala legislative assembly witnessed continued disruptions as the opposition refused to cooperate with proceedings and intensified protests demanding the resignation of the devaswom minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  5 days ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  5 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  6 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  6 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  6 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  6 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  6 days ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  6 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  6 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  6 days ago