വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: വര്‍ക്കലക്ക് സമീപം അകത്തുമുറി റെയില്‍വേ സ്റ്റേഷനില്‍ വദേഭാരത് എക്‌സ്പ്രസ് ഓട്ടോയില്‍ ഇടിച്ച് അപകടം. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന കാസര്‍കോട് - തിരുവനന്തപുരം ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി 10 ഓടെ ആയിരുന്നു സംഭവം. ഓട്ടോ എങ്ങനെ പ്ലാറ്റ്‌ഫോമില്‍ എത്തി എന്നത് വ്യക്തമല്ല.
കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയില്‍ ഇടിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ ട്രെയിനിന്റെ വേഗം കുറച്ചെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നെന്നാണ് വിവരം. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി.
A Vande Bharat Express train collided with an auto-rickshaw near Akathumuri Railway Station, close to Varkala, on Tuesday night. The accident occurred around 10 PM when the auto reportedly entered the station platform area and overturned onto the railway track.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."