എം.കെ ജോസഫ് മെമ്മോറിയല്‍ കായികമേളയ്ക്ക് തുടക്കമായി
കൊച്ചി : പതിനാലാമത് എം.കെ ജോസഫ് മെമ്മോറിയല്‍ ഇന്റര്‍ ക്ലബ് കായികമേളയ്ക്ക് തുടക്കമായി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മേള കൊച്ചിന് കോര്പറേഷന് ഡപ്യൂട്ടി മേയര്‍ റ്റി.ജി വിനോദ് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുളള സ്കൂള്‍ , കോളജ്, ക്ലബുകളില്‍ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.
കേരളത്തിന്റെ കായിക രംഗത്ത് ഭാവിയുടെ താരങ്ങളെ സൃഷ്ടിക്കുന്നതിന് ഇത്തരം മേളകള്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്ന് ഡപ്യൂട്ടി മേയര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാവിലെ എട്ടിന് കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെ തുടക്കമിട്ട മേള 11ന് അവസാനിക്കും. പുതിയ വേഗവും ദൂരവും പിന്നിടുന്നതിനുളള സംസ്ഥാന സ്കൂള്‍ , കോളജ് മേളകളുടെ തുടക്കമെന്നോണമാണ് എം.കെ ജോസഫിന്റെ നാമധേയത്തിലുളള മേള നടത്തപ്പെടുന്നത്. വൈകിട്ട് നാലിന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."