HOME
DETAILS

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

  
December 27, 2025 | 1:21 PM

harmanpreet kaur achieved a historical feat in indian cricket

തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര വിജയം ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. 

ഈ വിജയത്തിന് പിന്നാലെ വനിതാ ക്രിക്കറ്റിൽ ഏറ്റവും വിജയങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡും ഹർമൻപ്രീത് കൗർ തന്റെ പേരിലാക്കി മാറ്റി. ഹർമൻപ്രീതിന്റെ കീഴിലെ ഇന്ത്യയുടെ 110ാം വിജയമായിരുന്നു കാര്യവട്ടത്തിലേത്. 109 വിജയങ്ങൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ മറികടന്നാണ് ഹർമൻപ്രീതിന്റെ മുന്നേറ്റം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയുമാണ് ലങ്കൻ നിരയെ തകർത്തത്. 27 റൺസ് നേടിയ ഇമേഷ ദുലനിയാണ് ലങ്കയുടെ ടോപ് സ്കോറർ. ഹസിനി പെരേര (25), കൗഷിനി നുത്യാഗന (19*) എന്നിവർ പൊരുതിയെങ്കിലും നിശ്ചിത ഓവറിൽ വലിയ സ്കോർ പടുത്തുയർത്താൻ ലങ്കയ്ക്കായില്ല. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (0) നിരാശപ്പെടുത്തി.

ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗും രേണുക സിംഗിന്റെ തീപ്പൊരി ബൗളിംഗുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.  42 പന്തിൽ പുറത്താവാതെ 79 റൺസ് അടിച്ചുകൂട്ടിയ ഷെഫാലി വർമയാണ് വിജയശില്പി. മൂന്ന് സിക്സറുകളും 11 ഫോറുകളും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. 

India registered a convincing eight-wicket win over Sri Lanka Women in the third T20I. Following this victory, Harmanpreet Kaur also became the Indian captain with the most wins in women's cricket. This was India's 110th win under Harmanpreet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  3 hours ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  3 hours ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  3 hours ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  3 hours ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  4 hours ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  4 hours ago
No Image

യാത്രക്കാരുടെ വർധനവ്‌; ഇന്ത്യയിലെ 48 നഗരങ്ങളിൽ ട്രെയിൻ സർവീസുകൾ ഇരട്ടിയാക്കും

National
  •  4 hours ago
No Image

കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനായിരിക്കും ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  5 hours ago
No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  5 hours ago