കൊതുക് ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം
ദുബൈ: യുഎഇയില്‍ കൊതുകുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം (MoHAP). രാജ്യത്ത് ആരോഗ്യകരമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും കൊതുക് നിയന്ത്രണം അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട ബോധവല്‍ക്കരണ സന്ദേശത്തിലാണ് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കൊതുകുകടിയെ നിസ്സാരമായി കാണരുതെന്നും പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍
ചൊറിച്ചിലും ചുവപ്പും: കടിയേറ്റ ഭാഗത്ത് മാന്തി പഴുപ്പിക്കുന്നത് ഒഴിവാക്കണം. ചൊറിച്ചില്‍ കുറയ്ക്കാന്‍ 10 മിനിറ്റ് നേരം ഐസ് പായ്ക്ക് ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
മരുന്നുകളുടെ ഉപയോഗം: വിദഗ്ധ നിര്‍ദ്ദേശപ്രകാരം ആന്റിഹിസ്റ്റാമൈന്‍ മരുന്നുകളോ ചൊറിച്ചില്‍ ഭേദമാകുന്നതിനുള്ള ക്രീമുകളോ ഉപയോഗിക്കാവുന്നതാണ്.
വൈദ്യസഹായം: പനി, കഠിനമായ തലവേദന, ശരീരവേദന തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകാതെ ഡോക്ടറെ കാണണം.
പ്രതിരോധ മാര്‍ഗങ്ങള്‍
രോഗങ്ങള്‍ പടരാതിരിക്കാന്‍ വ്യക്തിഗതമായ ജാഗ്രതയേക്കാള്‍ ഉപരിയായി പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.
വീടിനും സ്ഥാപനങ്ങള്‍ക്കും പരിസരത്ത് വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധികൃതരുമായി പൂര്‍ണ്ണമായും സഹകരിക്കണം.
സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
uae health ministry warns residents as mosquito nuisance increases, raising risks of seasonal diseases. public urged to maintain hygiene, eliminate stagnant water, use repellents, and follow preventive guidelines to protect families and communities during current weather conditions across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."