യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!
ഫുട്ബോൾ ലോകത്തെ ആവേശം കൊള്ളിക്കുന്ന ട്രാൻസ്ഫർ വാർത്തകൾക്കിടയിൽ, പോർച്ചുഗീസ് മിഡ്‌ഫീൽഡർ റൂബൻ നെവസിന്റെ റയൽ മാഡ്രിഡ് മോഹം കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. നിലവിൽ സഊദി ക്ലബ്ബായ അൽ-ഹിലാലിന്റെ താരമായ നെവസ്, യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡിൽ ചേരുന്നതിനായി വൻ സാമ്പത്തിക നഷ്ടം സഹിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
ശമ്പളത്തിൽ വൻ കുറവ്: 160 കോടിയിൽ നിന്ന് 50 കോടിയിലേക്ക്!
സഊദി അറേബ്യയിൽ പ്രതിവർഷം 18 മില്യൺ യൂറോ (ഏകദേശം 164 കോടി രൂപ) ശമ്പളം വാങ്ങുന്ന നെവസ്, റയൽ മാഡ്രിഡിന് വേണ്ടി അത് വെറും 6 മില്യൺ യൂറോയായി (ഏകദേശം 55 കോടി രൂപ) കുറയ്ക്കാൻ സമ്മതിച്ചതായാണ് വിവരം. അതായത് തന്റെ ശമ്പളത്തിന്റെ 66 ശതമാനത്തോളം ഉപേക്ഷിക്കാൻ താരം തയ്യാറാണ്.
ഏജന്റ് ഞെട്ടലിൽ: "ഇത് ഭ്രാന്തൻ തീരുമാനം"
നെവസിന്റെ ഏജന്റായ ലോകപ്രശസ്ത ഫുട്ബോൾ ഏജന്റ് ജോർജ്ജ് മെൻഡിസ്, തന്റെ ക്ലയന്റിന്റെ ഈ തീരുമാനത്തെ 'ഭ്രാന്തമായ നീക്കം' എന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും വലിയൊരു തുക വേണ്ടെന്നു വെച്ച് റയലിലേക്ക് പോകുന്നത് ലാഭകരമല്ലെന്നാണ് മെൻഡിസിന്റെ നിലപാട്.
മാഞ്ചസ്റ്റർ യുണൈറ്റഡും നെവസും
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ലിസ്റ്റിലും നെവസ് ഇടം പിടിച്ചിട്ടുണ്ട്. പരിക്കേറ്റ നായകൻ ബ്രൂണോ ഫെർണാണ്ടസിന് പകരക്കാരനായി നെവസിനെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു. യുണൈറ്റഡ് ഏജന്റുമായി പ്രാഥമിക ചർച്ചകൾ നടത്തിയെങ്കിലും, റയലിലേക്ക് പോകാനാണ് നെവസ് താൽപ്പര്യപ്പെടുന്നത്.
ഫാബ്രിസിയോ റൊമാനോയുടെ പ്രതികരണം
പ്രശസ്ത ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ ഈ വാർത്തകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:"മാഞ്ചസ്റ്റർ യുണൈറ്റഡ് നെവസിന്റെ ഏജന്റുമായി ബന്ധപ്പെട്ടത് സത്യമാണ്. എന്നാൽ ബിഡുകളോ (Bids) ഔദ്യോഗിക ചർച്ചകളോ ഇതുവരെ നടന്നിട്ടില്ല. റയൽ മാഡ്രിഡുമായുള്ള കാര്യത്തിലും താരം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്."
അൽ-ഹിലാലിലെ മിന്നും പ്രകടനം
2023-ൽ വോൾവ്സിൽ നിന്ന് സഊദിയിലെത്തിയ നെവസ് അൽ-ഹിലാലിലെ പ്രധാന താരമാണ്.108 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും ,25 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."