HOME
DETAILS

രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  
Web Desk
December 30, 2025 | 9:56 AM

kozhikode-minor-gang-rape-case-two-more-arrested

കോഴിക്കോട്: ലഹരിമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരെയാണ് കോഴിക്കോട് സിറ്റി പൊലിസ് അറസ്റ്റ് ചെയ്തത്. 

കേസില്‍ രണ്ട് പേര്‍ ഇന്നലെ പിടിയിലായിരുന്നു. പുതുപ്പാടി ചീനിപ്പറമ്പില്‍ മുഹമ്മദ് സാലിഹ്(45), പുതുപ്പാടി വരിവിന്‍കാലയില്‍ വി.കെ ഷബീറലി(41) എന്നിവരാണ് അറസ്റ്റിലായത്. 

പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്നു ബസ് കയറി കോഴിക്കോട് എത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോഴിക്കോട് ബീച്ചിലെത്തിയ പെണ്‍കുട്ടിയെ യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞ് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കാസര്‍കോട് സ്വദേശികളാണ് പെണ്‍കുട്ടിയെ ബീച്ചില്‍ നിന്ന് പന്തീരാങ്കാവിലെത്തിച്ചത്. പീഡിപ്പിച്ച ശേഷം 4,000 രൂപ നല്‍കി കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് അര്‍ധബോധാവസ്ഥയില്‍ കുട്ടിയെ കണ്ട സഞ്ചാരികള്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് പുറത്തറിഞ്ഞത്. ടൗണ്‍ എ.സി ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

 

Two more accused have been arrested in connection with the case involving the gang assault of a minor girl who had left home following a dispute with her parents. The Kozhikode City Police arrested Mohammed Shameem and Mohammed Rayees, both natives of Kasaragod district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവസാന ശ്വാസം വരേയും ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിക്കും, രക്തസാക്ഷികളുടെ പാത പിന്തുടരും'  സ്വാതന്ത്ര്യം നേടുവോളം പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഖസ്സാം ബ്രിഗേഡിന്റെ പുതിയ വക്താവ് 'അബൂ ഉബൈദ'

International
  •  4 hours ago
No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  5 hours ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  5 hours ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  7 hours ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  7 hours ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  7 hours ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  7 hours ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  7 hours ago