HOME
DETAILS

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

  
December 31, 2025 | 2:31 PM

dubai airport expects heavy rush at new year emirates issues strict travel guidelines for passengers holiday

ദുബൈ: പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻസ്. ജനുവരി ആദ്യവാരം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുത്തനെ വർദ്ധിക്കുമെന്നും ജനുവരി 2 മുതൽ 5 വരെ ആയിരിക്കും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുകയെന്നും എയർലൈൻസ് അറിയിച്ചു.

വിമാനത്താവളത്തിലെ കൗണ്ടറുകളിലെ തിരക്കും ഇമിഗ്രേഷൻ നടപടികളും കണക്കിലെടുത്ത് വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം. തിരക്ക് മൂലം ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രാ സമയം കൃത്യമായി പ്ലാൻ ചെയ്യണമെന്നും എയർലൈൻ നിർദ്ദേശിച്ചു.

ചെക്ക്-ഇൻ എളുപ്പമാക്കാൻ 'റിമോട്ട്' സൗകര്യങ്ങൾ

വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാൻ ദുബൈയിലും അജ്മാനിലുമുള്ള വിവിധ സെന്ററുകൾ പ്രയോജനപ്പെടുത്താം.

DIFC സിറ്റി ചെക്ക്-ഇൻ: ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (ICD Brookfield Place) സെന്ററിൽ ജനുവരി 15 വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ ലഗേജ് കൈമാറാം. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ ഇവിടെ ചെക്ക്-ഇൻ ചെയ്യാം.

അജ്മാൻ സിറ്റി ചെക്ക്-ഇൻ: അജ്മാൻ സെൻട്രൽ ബസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റിമോട്ട് ചെക്ക്-ഇൻ സൗകര്യം ലഭ്യമാണ്.

ഹോം ചെക്ക്-ഇൻ: ദുബൈയിലെയും ഷാർജയിലെയും യാത്രക്കാർക്ക് വീട്ടിലിരുന്ന് തന്നെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം ബുക്ക് ചെയ്യാം. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും പ്ലാറ്റിനം സ്കൈവാർഡ്‌സ് അംഗങ്ങൾക്കും ഈ സേവനം സൗജന്യമാണ്.

റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ പരമാവധി ദുബൈ മെട്രോ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മെട്രോ റെഡ് ലൈൻ ദുബൈ എയർപോർട്ട് ടെർമിനൽ 3-ലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നുണ്ട്.

കൂടാതെ, യാത്ര പുറപ്പെടുന്നതിന് മുൻപായി ഓൺലൈൻ ചെക്ക്-ഇൻ പൂർത്തിയാക്കാനും പാസ്‌പോർട്ട്, വിസ തുടങ്ങിയ യാത്രാ രേഖകളുടെ സാധുത ഉറപ്പുവരുത്താനും എമിറേറ്റ്‌സ് ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നത് പുതുവർഷത്തിലെ യാത്രാ തിരക്ക് പ്രയാസരഹിതമായി മറികടക്കാൻ സഹായിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

emirates airline warned of heavy congestion at dubai airport during new year travel period advising passengers to arrive early complete online check in follow baggage rules and allow extra time for security immigration and boarding to ensure smooth journeys operations

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Kerala
  •  3 hours ago
No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  3 hours ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  4 hours ago
No Image

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  4 hours ago
No Image

കേരള പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻകുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ

Kerala
  •  4 hours ago
No Image

കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  4 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അബു സബയുടെ മേൽ ചുമത്തിയ 150 മില്യൺ ദിർഹം പിഴ റദ്ദാക്കി ദുബൈ കോടതി; തടവ് ശിക്ഷ നിലനിൽക്കും

uae
  •  4 hours ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ

crime
  •  5 hours ago
No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  5 hours ago