HOME
DETAILS

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

  
Web Desk
December 31, 2025 | 9:10 AM

thiruvananthapuram-city-bus-row-ganesh-kumar-response-to-mayor

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ബസ് വിവാദത്തില്‍ മേയര്‍ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. 113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലയിലേക്ക് ഓടിക്കുന്നില്ല. കോര്‍പറേഷന്‍ ആവശ്യപ്പെട്ടാല്‍ എല്ലാ ബസുകളും തിരിച്ചുതരാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ബസുകള്‍ അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് ഇടാം. കെ.എസ്ആര്‍.ടി.സിയുടെ ഡിപ്പോയില്‍ ഇടാന്‍ പറ്റില്ല. പകരം 150 ബസുകള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''കെ.എസ്.ആര്‍.ടി.സി ഓടിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെട്ട ബസുകള്‍ 113 എണ്ണമാണ്. 50 എണ്ണം കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാങ്ങിത്തന്നു എന്നു പറയുന്നതും, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി എന്നും പറയുന്നത് ശരിയല്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കേന്ദ്രവിഹിതം 500 കോടി രൂപയാണ്. സംസ്ഥാന വിഹിതം 500 കോടിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 137 കോടി രൂപയും ചെലവഴിച്ചു. കോര്‍പ്പറേഷന്റെ പണവും സംസ്ഥാന വിഹിതവും സംസ്ഥാന ഖജനാവില്‍ നിന്നുള്ളതാണ്. അതുകൊണ്ടു തന്നെ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റേതാണ്.''- മന്ത്രി പറഞ്ഞു. 

 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നുമാണ് കഴിഞ്ഞദിവലസം തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് പറഞ്ഞത്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണ്.  നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ വ്യക്തമാക്കി.

ബസുകള്‍ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷന് നല്‍കിയതാണ്. കോര്‍പ്പറേഷന് കിട്ടിയത് കോര്‍പ്പറേഷനിലുള്ളവര്‍ക്ക് ഉപകാരപ്പെടണമെന്നും കെ.എസ്.ആര്‍.ടി.സിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 

ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ഥ വാടക്കാരല്ല ഇപ്പോള്‍ ഇവ  ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. 

മാസത്തില്‍ 250 രൂപ വാടകക്ക് വരെ കടകള്‍ കൈമാറിയിട്ടുണ്ട്. ഇവയെല്ലാം വന്‍ തുകക്ക് മറിച്ചു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കുറഞ്ഞ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം. വി .കെ പ്രശാന്ത് എം.എല്‍.എയോട് ഓഫിസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ .ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

 

Transport Minister K.B. Ganesh Kumar has responded to Thiruvananthapuram Mayor V.V. Rajesh amid the ongoing city bus controversy. The minister clarified that not a single one of the 113 buses allocated to the city is being operated in other districts.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  5 hours ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  5 hours ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  6 hours ago
No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  6 hours ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  6 hours ago
No Image

കേന്ദ്രത്തിന് നികുതി നല്‍കുന്നതില്‍ മുന്നില്‍ കേരളം; തിരിച്ചുകിട്ടുന്നതില്‍ 15ാം സ്ഥാനത്ത്; യു.പിക്കും ബിഹാറിനും വാരിക്കോരി; പുതിയ കണക്കുകള്‍ ഇങ്ങനെ

National
  •  6 hours ago
No Image

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ വച്ച് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരുക്ക്

National
  •  6 hours ago
No Image

പുതുവര്‍ഷം കളര്‍ഫുളാക്കാനൊരുങ്ങി യു.എ.ഇ; വന്‍ സുരക്ഷ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും

uae
  •  7 hours ago