HOME
DETAILS

അരി വിതരണം വൈകി; യൂത്ത് കോണ്‍ഗ്രസ് സപ്ലൈ ഓഫിസ് ഉപരോധിച്ചു

  
backup
September 10, 2016 | 1:38 AM

%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b


കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് നല്‍കേണ്ട അഞ്ച് കിലോ അരി ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സപ്ലൈ ഓഫിസ് ഉപരോധിച്ചു.
സപ്ലൈകോയിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥന്മാരുടെ തമ്മിലടിയും കിടമത്സരവും മൂലമാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് നല്‍കേണ്ടുന്ന അരി വിതരണം താറുമാറായതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത എന്‍.എസ്.യു(ഐ) ദേശീയ കോ- ഓര്‍ഡിനേറ്റര്‍ ഡി. ഗീതാകൃഷ്ണന്‍ പറഞ്ഞു.
പൊലിസിന്റെ സാന്നിധ്യത്തില്‍ ഡി.എസ്.ഒ അനിതയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്റന്റ് ലഭിച്ച എല്ലാ സ്‌കൂളുകളിലും അടിയന്തരമായി ആവശ്യമായ അരി എത്തിയ്ക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു.
ബിനോയ് ഷാനൂര്‍, വിനു മംഗലത്ത്, വിഷ്ണു വിജയന്‍, ഷാന്‍ വടക്കേവിള, രഞ്ജിത്ത് കലുങ്കമുഖം, ഉളിയക്കോവില്‍ ഉല്ലാസ്, ആനന്ദ് തിരുമുല്ലാവാരം, ജെമ്‌നു, സുദേവ് കരുമാലില്‍, സച്ചിന്‍ പ്രതാപ്, സുനില്‍ സത്യന്‍, അതുല്‍ എസ്.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  3 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  4 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  4 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  4 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  4 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  4 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  4 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  4 days ago