HOME
DETAILS

തച്ചനാട്ടുകരയില്‍ പെയ്തിറങ്ങിയത് 'കരിമഴ'; വീടുകളും പരിസരവും കറുത്തിരുണ്ടു, ദുരിതത്തിലായി നാട്

  
March 16, 2026 | 4:33 AM

black soot falls with rain in thachanattukara villagers allege industrial pollution

 

പാലക്കാട്: കുണ്ടൂര്‍ക്കുന്ന് ആവണക്കുന്ന് ഭാഗത്ത് മഴയോടൊപ്പം കരി കലര്‍ന്ന വെള്ളം പെയ്തിറങ്ങിയത് നാട്ടുകാരെ ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് വീടുകളുടെ മുറ്റത്തും മേല്‍ക്കൂരകളിലും ചെടികളുടെ ഇലകളിലും കരി ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിഭാസം പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പ്രദേശത്ത് നിരവധി പ്ലൈവുഡ് നിര്‍മ്മാണ യൂണിറ്റുകളും മറ്റ് വ്യാവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ പുകക്കുഴലുകളില്‍ നിന്നുള്ള കരി മഴവെള്ളത്തില്‍ കലര്‍ന്ന് താഴേക്ക് പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

 

സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുകളിലും പരിസരത്തും അടിഞ്ഞുകൂടിയ കരിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനും കൃഷിക്കും ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

In Thachanattukara, Palakkad, residents were left in distress after rain mixed with black soot covered houses and surroundings, raising serious concerns over industrial pollution from nearby factories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്യവട്ടം മാത്രമല്ല, ഇതാ കേരളത്തിൽ മറ്റൊരു സ്റ്റേഡിയവും; പുതിയ തട്ടകത്തിന്റെ ഉദ്ഘാടനം ഇന്ന്

Cricket
  •  2 hours ago
No Image

നിലമ്പൂരില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പല തവണ ചോദിച്ചിട്ടും ചായ കൊടുക്കാത്തതിനെന്ന് പ്രതി ശാന്ത മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 പുതിയ അധ്യാപക തസ്തികകൾ കൂടി; 2022 മാർച്ച് 31 വരെ നിയമനം ലഭിച്ചവർക്ക് ജോലി സംരക്ഷണം ഉറപ്പാക്കും

Kerala
  •  2 hours ago
No Image

ചെങ്കടലിലും ഇറാൻ ചെക്ക് വയ്ക്കുമോ?

International
  •  2 hours ago
No Image

ഖാർഗ് ദ്വീപ്; ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രം  

International
  •  2 hours ago
No Image

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്; സംശയനിഴലില്‍ സന്ദര്‍ശകരും ജീവനക്കാരും

Kerala
  •  2 hours ago
No Image

ദുബൈ വിമാനത്താവളത്തിന് സമീപത്തെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം, നടപടി ഇറാന്‍ ആക്രമണത്തിന് പിന്നാലെ

uae
  •  2 hours ago
No Image

ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം;  10 രോഗികള്‍ കൊല്ലപ്പെട്ടു

National
  •  2 hours ago
No Image

2021-2026 ഇങ്ങനെയായിരുന്നു കേരളം; ഇനിയെങ്ങനെ?

Kerala
  •  3 hours ago
No Image

കിളിമാനൂരില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു; രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago