HOME
DETAILS
MAL
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
backup
September 10 2016 | 01:09 AM
ആയൂര്‍: മുന്നേറ്റം സമഗ്ര ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പാറങ്കോട് എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരന് എം.എല്‍.എ നിര്‍വഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും ഉയര്‍ത്തി സ്കൂളിനെ ദേശീയ നിലവാരത്തില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂളിന്റെ നവീകരണത്തിന് പൂര്‍വ വിദ്യാര്‍ഥികളുടേയും നാട്ടുകാരുടേയും സഹകരണമുണ്ടാകണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു. ജനകീയ കമ്മിറ്റി ചെയര്മാന് ആര് രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര, കേരഫെഡ്, ചെയര്മാന് എം.സി ബിനുകുമാര്‍, സ്കൂള്‍ മാനേജര്‍ ശിവശങ്കരപിള്ള, ഓമനകുഞ്ഞമ്മ, വിജിതാകുമാര്, എന്‍ ബിനു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."