സമ്പൂര്‍ണ ഹെല്‍മറ്റ് സംസ്‌കാരം; ബോധവല്‍ക്കണ റാലി നടത്തി
മലപ്പുറം: ജില്ലയില്‍ സമ്പൂര്‍ണ ഹെല്‍മറ്റ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി (മാപ്‌സ്) വാഹനവകുപ്പുമായി സഹകരിച്ചു താലൂക്കു തലങ്ങളില്‍ നടക്കുന്ന ബൈക്ക് റാലിക്ക് തുടക്കമായി. തിരൂര്‍ താലൂക്ക് തല ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നും വി. അബ്ദുറഹിമാന്‍ എംഎല്‍എയ്ക്കു പതാക നല്‍കി മലപ്പുറം ആര്‍.ടി.ഒ. കെ.എം. ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു.
ഓണം-പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടാന്‍ സാധ്യത കണക്കിലെടുത്തു ജില്ലയില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ ഷാജി പറഞ്ഞു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുസ്സലാം അധ്യക്ഷനായി. മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി (മാപ്‌സ്) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് താനാളൂര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.പി. അബ്ദുല്‍ സുബൈര്‍, സൂര്‍പ്പില്‍ മുഹമ്മദ് അഷ്‌റഫ്, അനസ് മുഹമ്മദ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ. ഉസ്മാന്‍ ഹാജി, സന്തോഷ് ക്രിസ്റ്റി, നാദിര്‍ഷാ കടായിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വി. അബ്ദുറഹിമാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളിലൂടെയും നഗരസഭയിലൂടെയും പര്യടനം നടത്തിയ റാലിയില്‍ ഹെല്‍മെറ്റ് ധരിച്ച സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."