HOME
DETAILS

റോഡ് സുരക്ഷാ പൂക്കളമൊരുക്കി നിലമ്പൂര്‍ പൊലിസ്

  
backup
September 10 2016 | 01:09 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95


നിലമ്പൂര്‍: വിദ്യാര്‍ഥികളില്‍ റോഡ് സുരക്ഷാ അവബോധം വളര്‍ത്തുന്നതിനായി നിലമ്പൂര്‍ ജനമൈത്രി പൊലിസ് പൂക്കളമത്സരം നടത്തി. പൊലിസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ നടന്ന മത്സരത്തില്‍ നിലമ്പൂര്‍ നഗരസഭ പരിധിയിലെ ഏഴ് സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ പങ്കെടുത്തു. വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. അധ്യാപകനായ കിഷോര്‍ കുമാറിന്റെ നേതൃത്വത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരുക്കിയ റോഡ് സുരക്ഷാ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
മത്സരങ്ങള്‍ രാവിലെ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ സി.ഐ. കെ.എം ദേവസ്യ അധ്യക്ഷനായി. എസ്.ഐ മനോജ് പറയറ്റ, അഡീഷണല്‍ എസ്.ഐമാരായ അബൂബക്കര്‍, പി.കെ അജിത്, എസ്.സി.പിഒമാരായ എം.ആര്‍ സജി, എന്‍ രവീന്ദ്രന്‍, പി മോഹന്‍ദാസ് നേതൃത്വം നല്‍കി.
പൊലിസ് സ്‌റ്റേഷനില്‍ ഭയം കൂടാതെ ആര്‍ക്കും കടന്നുവരുവാനും പരാതികളടക്കമുള്ള വിഷയങ്ങള്‍ ബോധിപ്പിക്കുവാനുമുള്ള സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായാണ് പൂക്കളമത്സരം സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago