കാളികാവ് സമ്പൂര്‍ണ ശൗചാലയ ഗ്രാമപഞ്ചായത്ത്
കാളികാവ്: കാളികാവ് ഇനി സമ്പൂര്‍ണ ശൗചാലയ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തില്‍ ശുചിത്വമിഷന് നടത്തിയ സര്‍വേയില്‍ ശുചി മുറിയില്ലാത്ത നൂറോളം വീടുകള്‍ കണ്ടെത്തിയിരുന്നു.
ഈ വീടുകള്‍ക്ക് ശുചി മുറി നിര്‍മിച്ചു നല്‍കിയാണ് സമ്പൂര്‍ണ ശൗചാലയ പഞ്ചായത്ത് പ്രഖ്യാപനം നടന്നത്.
പ്രഖ്യാപനം എപി.അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ അധ്യക്ഷനായി. ജില്ല ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ ടി.പി ഹൈദരലി, കാളികാവ് ബ്ലോക്ക് പ്രസിഡന്റ് പി ഖാലിദ്, ബ്ലോക്ക് പഞ്ചായത്തംഗം ജോജി കെ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് പി സന്ധ്യ, കാളികാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഫൈറ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ഹസീന ടീച്ചര്‍, വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ഹാരിസ്, ബി.ഡി.ഒ കേശവദാസ്, ശുചിത്യമിഷന്‍ ആര്.പി ഷാജില്‍ ചെറുപാണക്കാടന്‍, വി.ഇ.ഒ. ലിജോ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി മത്തായി സംസാരിച്ചു.
ചടങ്ങില്‍ ശുചിത്വമിഷന് ആര്.പി ഷാജില്‍ ചെറുപാണക്കാടന്‍, വി.ഇ.ഒ ലിജോ ജോസഫ് എന്നിവരെ കാളികാവ് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."